Lakme Fashion Week 2022: ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി (FDCI) സഹകരിച്ച് മുംബൈയില്‍ നടക്കുന്ന ലാക്ക്‌മെ ഫാഷന്‍ വീക്കനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ബി ടൗണില്‍. നിരവധി സെലിബ്രിറ്റികളുടെ റാമ്പ് വാക്കും, ജനപ്രിയ ഡിസൈനറര്‍മാരും അവരുടെ പുതിയ ഡിസൈനുകളും ഒക്കെയായി ഫാഷന്‍ വീക്ക് പൊടിപൊടിക്കുകയാണ്. മലൈക അറോറ, അനന്യ പാണ്ഡെ, സിദ്ധാര്‍ഥ് മല്‍ഹോത്ര, വിജയ് വര്‍മ തുടങ്ങി പ്രമുഖ താരങ്ങളാണ് 2022 ലാക്ക്‌മെ ഫാഷന്‍ വീക്കിന്‍റെ ഷോ സ്‌റ്റോപ്പേഴ്‌സായി തിളങ്ങിയത്.
Babil Khan runway debut: അന്തരിച്ച പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാന്‍, സുതാപ സിക്കദര്‍ ദമ്പതികളുടെ മകന്‍ ബബില്‍ ഖാനും ലാക്ക്‌മെ ഫാഷന്‍ വീക്കില്‍ തിളങ്ങി. ഫാഷന്‍ ലോകത്തേക്കുള്ള ബബില്‍ ഖാന്‍റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പ്രശസ്‌ത ഫാഷൻ ഡിസൈനർ പവൻ സച്ച്‌ദേവയുടെ ഷോസ്‌റ്റോപ്പറായാണ് ബബില്‍ എത്തിയത്. പരിപാടിയില്‍ 'ദി പീപ്പിൾ ഓഫ് ടുമാറോ' എന്ന പേരിലാണ് സച്ച്‌ദേവയുടെ കലക്ഷന്‍ ശേഖരം അവതരിപ്പിച്ചത്.
Babil Khan walks for Pawan Sachdeva: പവന്‍ സച്ച്‌ദേവ ഡിസൈന്‍ ചെയ്‌ത വേഷത്തില്‍ വളരെ സ്‌റ്റൈലിഷായാണ് ബബില്‍ കാണപ്പെട്ടത്. ബബിലിന് വേണ്ടിയുടെ പവന്‍റെ എല്ലാ അളവുകളും മികച്ചതായിരുന്നു. ടെക്‌സ്‌ചര്‍ ചെയ്‌ത ചാര നിറത്തിലുള്ള ജാക്കറ്റും അതിന് അനുയോജ്യമായ പാന്‍റ്‌സും അടിയില്‍ ഒരു കറുത്ത പുള്‍ ഓവര്‍ ടോപ്പുമാണ് ബബില്‍ ധരിച്ചിരുന്നത്. വേഷത്തിന് അനുയോജ്യമായ ഒരു ജോഡി ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറമുള്ള ഷൂസും ബബില്‍ ധരിച്ചിരുന്നു. ബബിലിനൊപ്പം ശാമിത ഷെട്ടി, അലയ എന്നിവരുടെ റാമ്പ് വാക്കും ശ്രദ്ധേയമായി.
Babil Khan about his runway debut: 'ഇത്രയും പ്രശസ്‌തമായ ഡിസൈനർമാരുടെ കലക്ഷന്‍ ശേഖരം പ്രദർശിപ്പിക്കാനായത് എനിക്ക് ലഭിച്ച വലിയൊരു അവസരമാണ്. അദ്ദേഹത്തിന്‍റെ ശൈലി എനിക്ക് ഇഷ്‌ടമാണ്. പരിഭ്രാന്തിയും ആവേശവും ഉണ്ടായിരുന്നു.'- ബബില്‍ പറഞ്ഞു.
Babil Khan latest updates: അന്‍വിത ദത്ത് സംവിധാനം ചെയ്‌ത നെറ്റ്‌ഫ്ലിസ് ചിത്രം 'ഖാല'യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബബില്‍ ഖാന്‍. യാഷ് രാജ് ഫിലിം എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ 'ദി റെയില്‍വേ മെന്‍' എന്ന വെബ് സീരീസ് ബബില്‍ വേഷമിടുന്നുണ്ട്.