ചെന്നൈ : തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു (Ayyappa Devotees Killed In Accident). റോഡരികിലെ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 19 പേരെ പുതുക്കോട്ട ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവള്ളൂര്‍ സ്വദേശികളായ ശാന്തി (55), ജഗന്നാഥന്‍ (60), ഗോകുല കൃഷ്‌ണന്‍ (26), മധുരവോയല്‍ സ്വദേശി സുരേഷ് (34), ചെന്നൈ സ്വദേശി സതീഷ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത നമനസമുതിരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.