ലഖ്‌നൗ :ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. 2023 ഡിസംബറോടെ ഭക്തർക്ക് ക്ഷേത്രം തുറന്ന് നൽകാനാകുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. അമ്പലനിര്‍മാണത്തിന്‍റെ രണ്ടാംഘട്ട പ്രവൃത്തികള്‍ നവംബർ 15നകം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്രനിർമാണം പൂർത്തിയാക്കി ഭക്തർക്ക് ദർശനത്തിന് അവസരം അനുവദിച്ചാല്‍ നേട്ടമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. യുപിയിൽ നിന്ന് കൂടുതൽ സീറ്റുകൾ ഉറപ്പിക്കാൻ രാമക്ഷേത്രം പ്രചാരണായുധമാക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഏറ്റവും കൂടുതൽ ലോക്‌സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്.