ഹൈദരാബാദ് : ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ശ്രീരാമന്‍റെ കാൽപ്പാടുകൾ പ്രതിനിധീകരിക്കുന്ന ശിൽപത്തിൽ പൂജ നടത്തി (Lord Ram footprint puja at Ramoji Film City). ഇന്നലെ (ജനുവരി 9) വൈകിട്ട് നടന്ന ചടങ്ങിന് റാമോജി ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടർ വിജയേശ്വരി (MD Vijayeswari) നേതൃത്വം നല്‍കി. റാമോജി ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിന് (Ayodhya temple consecration ceremony) രാജ്യം ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആണ് ഫിലിം സിറ്റിയിൽ (Ramoji Film City) പൂജ നടത്തിയത്. ഹൈദരാബാദിലെ ബോവൻപള്ളിയിൽ നിന്നുള്ള പ്രശസ്‌ത ലോഹ ശിൽപിയായ പിറ്റമ്പള്ളി രാമലിംഗ ചാരിയാണ് ശ്രീരാമന്‍റെ കാൽപ്പാടുകൾ പ്രതീകാത്മകമായി സൃഷ്‌ടിച്ചത്. 13 കിലോഗ്രാം ഭാരമുള്ള ശിൽപം അഞ്ച് ലോഹങ്ങള്‍ സംയോജിപ്പിച്ചാണ് നിർമിച്ചത്.
ശ്രീരാമന്‍റെ കാൽപാദങ്ങൾ (Footprint of Lord Rama) പ്രതിനിധാനം ചെയ്യുന്ന സൃഷ്‌ടി ദൈവികത നിറഞ്ഞതാണ്. റാമോജി ഫിലിം സിറ്റിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാമഭക്തിയുടെ പ്രതീകാത്മമായി മുദ്രകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനുവരി 22 നാണ് ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് നടക്കാനിരിയ്‌ക്കുന്നത്. ചടങ്ങിൽ രാംലല്ല വിഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിക്കും.