ബോളിവുഡ് ക്യൂട്ട് കപ്പിള്‍സായ രൺബീർ കപൂറും ആലിയ ഭട്ടും (Ranbir Kapoor and Alia Bhatt) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 2022ലെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ബ്രഹ്മാസ്‌ത്ര' (Brahmastra) റിലീസ് ചെയ്‌തിട്ട് ഇന്നേയ്‌ക്ക് ഒരു വര്‍ഷം (One year of Brahmastra Part One Shiva). കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
Ayan Mukerji celebrated 1 year of Brahmastra release: 'ബ്രഹ്മാസ്ത്ര'യുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് സംവിധായകന്‍ അയാൻ മുഖർജി (Ayan Mukerji). ഈ സാഹചര്യത്തില്‍ 'ബ്രഹ്മാസ്‌ത്ര ഭാഗം രണ്ട്: ദേവ്' (Brahmastra Part Two: Dev) സിനിമയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒരു അനിമേഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.
Brahmastra Part 2 and 3 Development in progress: 'ബ്രഹ്മാസ്ത്ര' യാത്രയുടെ അടുത്ത ഘട്ടത്തില്‍ നിന്നുള്ള നിരവധി അനിമേറ്റഡ് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോ ആണ് അയാന്‍ മുഖര്‍ജി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ബ്രഹ്മാസ്‌ത്ര രണ്ടാം ഭാഗം: ദേവിന്‍റെ ആദ്യകാല കോണ്‍സെപ്‌റ്റ് ആർട്ട് വർക്ക്. കുറച്ച് മാസങ്ങളായി ബ്രഹ്മാസ്ത്ര 2, 3 ഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് വരുന്നു. ബ്രഹ്മാസ്ത്ര ടീമിന്‍റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങള്‍ക്ക് പ്രചോദനമേകിയ ചില പ്രധാന ചിത്രങ്ങള്‍ പങ്കിടാന്‍ തോന്നി.' -അയാന്‍ മുഖര്‍ജി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. ബ്രഹ്മാസ്‌ത്ര 2, ദേവ് എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് സംവിധായകന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ'യിലൂടെ (Brahmastra Part One: Shiva) ഒരു ബിഗ് ബജറ്റ് ഫാന്‍റസി അഡ്വഞ്ചര്‍ ഫ്രാഞ്ചൈസിയ്‌ക്ക് 2022ല്‍ തുടക്കം കുറിച്ചു. 2026ലും 2027ലുമാണ് 'ബ്രഹ്മാസ്‌ത്ര'യുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ റിലീസ് ചെയ്യുക.