ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി അഞ്ചിന മാർഗ നിർദേങ്ങളുമായി പ്രധാനമന്ത്രി. പരിശോധന, കണ്ടെത്തൽ, ചികിത്സ, കൊവിഡില്‍ ഉചിതമായ പെരുമാറ്റം, പ്രതിരോധ കുത്തിവയ്പ്പ് എന്നിങ്ങനെ അഞ്ച് പ്രധാന നിർദേശങ്ങളാണ് നരേന്ദ്ര മോദി മുന്നോട്ടുവെച്ചത്. കേന്ദ്ര ഉന്നത ഉദ്യോഗസ്ഥരുടെയും നിതി ആയോഗ് മേലധികാരികളുടെയും സംയുക്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡില്‍ ഉചിതമായ പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പൊതു സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും ചൊവ്വാഴ്ച മുതൽ ഏപ്രിൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചരണം ആരംഭിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.
രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി - അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി
ഉന്നത ഉദ്യോഗസ്ഥരുടെയും നിതി ആയോഗ് മേലധികാരികളുടെയും സംയുക്ത യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി
ഉയർന്ന തോതിലുള്ള കൊവിഡ് വ്യാപനവും മരണവും കണക്കിലെടുത്ത് പൊതുജനാരോഗ്യ വിദഗ്ധരും ക്ലിനിക്കുകളും അടങ്ങുന്ന കേന്ദ്രസംഘങ്ങളെ മഹാരാഷ്ട്രയിലേക്ക് അയയ്ക്കണം. ഈ മാസം പെട്ടെന്ന് ഉയർന്ന കൊവിഡ് വ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യതയും മോദി ചൂണ്ടിക്കാട്ടി.