മുംബൈ:ഒമിക്രോണ്‍ രോഗ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവസ്തര-ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിംഗ് ചഹലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിൽ ഇതുവരെ 54 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 22 പേർ മുംബൈയിൽ നിന്നുള്ളവരാണ്. വിമാനത്താവളം വഴി എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.