കേരളം

kerala

ETV Bharat / bharat

പക്ഷിപ്പനി ഭീതി; കോഴിയിറച്ചി വില കിലോഗ്രാമിന് 14 രൂപ കുറഞ്ഞു - wholesale chicken price reduced

കേരളത്തിൽ കോഴി ഇറച്ചി മൊത്ത വില 78 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന നിരക്ക് നിലവിൽ 130 മുതൽ 150 രൂപ വരെയാണ്.

wholesale chicken sale  Avian Flu  Chennai  കേരളത്തിൽ കോഴി ഇറച്ചി വില  ചില്ലറ വിൽപന നിരക്ക്  പക്ഷിപ്പനി ഭീതി
പക്ഷിപ്പനി ഭീതി; ഒറ്റ ദിവസത്തിൽ കോഴി ഇറച്ചി വില കുറഞ്ഞത് കിലോഗ്രാമിന് 14 രൂപ

By

Published : Jan 8, 2021, 6:40 PM IST

ചെന്നൈ:പക്ഷിപ്പനി ഭീതിയിൽ ഒറ്റ ദിവസം കൊണ്ട് കോഴിയിറച്ചി വില കിലോഗ്രാമിന് 14 രൂപ കുറഞ്ഞു. ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റിയുടെ (ബി.സി.സി) പരിധിയിൽ വരുന്ന തമിഴ്‌നാട്ടിലെ നാമക്കലിലും തിരുപ്പൂരിലുമാണ് കോഴി ഇറച്ചിയുടെ വില കുറഞ്ഞത്. കേരളത്തിൽ മുട്ട, മാംസം ഉൾപ്പടെയുള്ളവയുടെ ഇറക്കുമതി നിരോധിച്ചതും വിലക്കുറവിന് കാരണമായി.

കോഴി ഇറച്ചി മൊത്ത വില 78 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന നിരക്ക് 130 മുതൽ 150 രൂപ വരെയാണ്. നേരത്തേ കിലോയ്ക്ക് 92 രൂപ എന്ന നിലയിലാണ് നാമക്കലിലും തിരുപ്പൂരിലും കോഴിയിറച്ചി വില്‍പന നടത്തിയിരുന്നത്. ദിവസവും 15 ടണ്ണോളം കോഴിയാണ് ദിനംപ്രതി നാമക്കലില്‍ നിന്നും തിരുപ്പൂരില്‍ നിന്നും കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചിരുന്നത്.

ABOUT THE AUTHOR

...view details