കേദാര്‍നാഥ് (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് സമീപം ഹിമപ്രവാഹം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലെ മലനിരകളില്‍ ഭീമാകാരമായ ഹിമപാളികള്‍ തകര്‍ന്ന് ദൂരെ നിന്ന് ഒരു ജലരേഖ പോലെ പ്രത്യക്ഷപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിമപാതത്തില്‍ ക്ഷേത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് അജേന്ദ്ര അജയ് അറിയിച്ചു.
അതേസമയം ക്ഷേത്രങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ സെപ്‌റ്റംബർ 22ന് വൈകിട്ട് കേദാർനാഥ് ധാമിലെ ചോരാബാരി ഹിമപാളിയുള്ള വൃഷ്‌ടിപ്രദേശത്ത് ഹിമപാതമുണ്ടായിരുന്നു. കേദാർനാഥ് ക്ഷേത്രത്തിന് പിറകില്‍ അഞ്ച് കിലോമീറ്റർ അകലെയാണ് ചോരാബാരി ഹിമപാളി സ്ഥിതി ചെയ്യുന്നത്.