ചിത്രദുർഗ: ഗോവയിൽ വച്ച് അമ്മ കൊലപ്പെടുത്തിയ നാലുവയസുകാരൻ്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് പോസ്‌റ്റ്‌മോട്ടത്തിലെ കണ്ടെത്തൽ. മൃതദേഹം കണ്ടെത്തുന്നതിന് 36 മണിക്കൂർ മുൻപാണ് കൊല നടന്നതെന്നും റിപ്പോർട്ടിലുണ്ട്. (Autopsy Report of Goa Child Murder Case- Smothering Confirmed)
കുട്ടിയെ തലയണയോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും, കൈകൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതായി തോന്നുന്നില്ലെന്നും പോസ്‌റ്റ്‌മോർട്ടം നടന്ന ഹിരിയൂർ താലൂക്ക് ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കുമാർ നായിക് പറഞ്ഞു. ശരീരത്തിൽ രക്തം വാർന്ന പാടുകളൊന്നുമില്ലെന്നും ഡോക്‌ടർ പറഞ്ഞു.
"സാധാരണയായി ഇന്ത്യയിൽ, 36 മണിക്കൂറിന് ശേഷം റിഗർ മോർട്ടിസ് പരിഹരിക്കപ്പെടും, എന്നാൽ ഈ കുട്ടിയുടെ കാര്യത്തിൽ റിഗോർ മോർട്ടിസ് ഇല്ല. അതിനാൽ മരണം കഴിഞ്ഞ് 36 മണിക്കൂറിലധികം കഴിഞ്ഞു." ഡോ കുമാർ നായിക് പറഞ്ഞു.
എന്താണ് റിഗർ മോർട്ടിസ്:മരണശേഷം ശരീരത്തിലെ പേശികൾ ദൃഢമാകുന്ന പ്രതിഭാസമാണ് റിഗർ മോർട്ടിസ്. പേശികളിലുണ്ടാകുന്ന ഈ രാസപരിണാമങ്ങൾ മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. ആദ്യം മുഖത്തിലെയും കഴുത്തിലെയും പേശികളാണ് ദൃഢമാകുന്നത്, ഇത് മരിച്ച് രണ്ടു മണിക്കൂറിനകം ഉണ്ടാകും. നാലു മണിക്കൂറുകൾ കൊണ്ട് കൈകളിലും ആറു മണിക്കൂറുകൾ കൊണ്ട് കാലുകളിലും റിഗർ മോർട്ടിസ് ബാധിക്കും. ഈ അവസ്ഥയിൽ പിന്നീട് വായ തുറക്കാനോ അടയ്ക്കാനോ, കൈകാലുകൾ മടക്കാനോ നിവർത്താനോ സാധിക്കില്ല. ഇന്ത്യയിൽ 36 മണിക്കൂറോളം റിഗർ മോർട്ടിസ് നിലനിൽക്കും. അതിനുശേഷം ഈ അവസ്ഥ മാറും. (What isRigor Mortis)
മൃതദേഹവുമായി കാർ യാത്ര: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ട്ട്അപ്പ് സ്ഥാപകയും സിഇഒയുമായ സുചന സേഥ് ആണ് മകന്‍റെ മൃതദേഹവുമായി പൊലീസിന്‍റെ പിടിയിലായത്. ബാഗിൽ ഒളിപ്പിച്ച മൃതദേഹവുമായി ഗോവയിൽ നിന്ന് കർണാടകയിലേക്ക് ടാക്‌സി കാറിൽ യാത്രചെയ്യവെയാണ് ഇവരെ പിടികൂടുന്നത്.