റാഞ്ചി:വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സ്‌കൂട്ടറില്‍ തട്ടിയതിന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ഡോറണ്‍ഡ പൊലീസ് സ്റ്റേഷന് സമീപം ഹിനൂ ചൗക്കിനടുത്താണ് സംഭവം. ഓട്ടോ തന്‍റെ സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥ ദേഷ്യത്തില്‍ ഓട്ടോ ഡ്രൈവറെ നടുറോഡില്‍ വച്ച് മര്‍ദിക്കുകയും ഡ്രൈവറെ നിലത്ത് കൂടെ വലിച്ചിഴക്കുകയും ചെയ്‌തു.
സ്‌കൂട്ടറില്‍ തട്ടിയതിന് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് വനിത പൊലീസ്; ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന് വിശദീകരണം - ഓട്ടോ ഡ്രൈവറെ നടുറോഡില്‍ മര്‍ദിച്ച് വനിത പൊലീസ്
റാഞ്ചിയിലെ ഡോറണ്‍ഡ പൊലീസ് സ്റ്റേഷന് സമീപം ഹിനൂ ചൗക്കില്‍ സ്‌കൂട്ടറില്‍ തട്ടിയ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് വനിത പൊലീസ്. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഹിനൂ ചൗക്കിലൂടെ വന്ന വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സ്‌കൂട്ടറില്‍ ഓട്ടോ ഡ്രൈവര്‍ തട്ടുകയായിരുന്നു. റോഡില്‍ തടിച്ചു കൂടിയ ജനങ്ങളാണ് വനിത പൊലീസിന്‍റെ മര്‍ദനത്തില്‍ നിന്നും ഓട്ടോ ഡ്രൈവറെ മോചിപ്പിച്ചത്. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്നാണ് വനിത പൊലീസ് നല്‍കിയ വിശദീകരണം.
ഇതിന് മുമ്പും ഇയാള്‍ പലരെയും ഇടിച്ച് വീഴ്‌ത്തിയിട്ടുണ്ടെന്നും അവര്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ശേഷം പിസിആറില്‍ വനിത പൊലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് ട്രാഫിക്ക് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ഓട്ടോ ഡ്രൈവറെയും ഇയാളുടെ ഓട്ടോയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. മെഡിക്കല്‍ പരിശോധനയ്‌ക്ക് ശേഷം വിവരം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.