കേരളം

kerala

ETV Bharat / bharat

Aurangabad Dishonor Killing: അമ്മ പിടിച്ചുവെച്ചു, സഹോദരന്‍ കഴുത്തറുത്തു, അറുത്തെടുത്ത തലയ്‌ക്കൊപ്പം ഫോട്ടോ: അതിക്രൂര കൊലപാതകം പ്രണയിച്ചതിന് - സഹോദരിയെ കഴുത്തറുത്തു കൊന്നു

Aurangabad Dishonor Killing: പ്രണയവിവാഹം കഴിച്ചതിന് 19കാരിയായ സഹോദരിയെ സഹോദരൻ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. കൃതി തോര എന്ന പത്തൊന്‍പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.

Aurangabad Dishonor Killing  brother and mother slit throat  takes selfie with severed head  ഔറംഗബാദ് ദുരഭിമാനക്കൊല  അമ്മ മകളെ പിടിച്ചുവെച്ചു സഹോദരന്‍ കഴുത്തറുത്തു
Aurangabad Dishonor Killing: പ്രണയ വിവാഹം; അമ്മ മകളെ പിടിച്ചുവെച്ചു, സഹോദരന്‍ കഴുത്തറുത്തു, അറുത്തെടുത്ത തലയ്‌ക്കൊപ്പം ഫോട്ടോ എടുത്തു

By

Published : Dec 6, 2021, 1:04 PM IST

ഔറംഗബാദ്:Aurangabad Dishonor Killing: പ്രണയവിവാഹം കഴിച്ചതിന് 19കാരിയായ സഹോദരിയെ സഹോദരൻ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. ഔറംഗാബാദിലെ വൈജാപൂർ താലൂക്കിലെ ലഡ്‌ഗാവിലാണ്‌ ഞെട്ടിക്കുന്ന സംഭവം നടന്നത്‌. കൃതി തോര എന്ന പത്തൊന്‍പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത് (Aurangabad Murder).

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് 19കാരി 20 കാരനുമായി പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്‌തത്. ഇതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്ഷുഭിതരായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്‌തത്.

കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ചുവെച്ച്‌ കൊടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തലയറ്റ മൃതദേഹത്തോടൊപ്പം ഇവര്‍ ഫോട്ടോയും എടുത്തു. കൊലപാതകത്തിന് ശേഷം സഹോദരിയുടെ തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞ ശേഷമാണ് ഇരുവരും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതെന്നാണ് പൊലീസ് പറയുന്നത്.

രണ്ടുപേരെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. മകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്‌ച ഇവര്‍ യുവതിയുടെ ഭര്‍തൃ ഭവനത്തിലെത്തിയത്. അരിവാള്‍ പോലെയുള്ള ആയുധമുപയോഗിച്ചായിരുന്നു കൊലപാതകം. പൊലീസ് കസ്‌റ്റഡിയിലുള്ള അമ്മയും മകനും കൊലപാതകം ചെയ്‌തതായി മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ:മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ സ്ത്രീ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

ABOUT THE AUTHOR

...view details