മുംബൈ:മഹാരാഷ്ട്രയിലെഔറംഗാബാദിൽ 1,542 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 19 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 82,679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,670 പേരാണ് രോഗം ബാധിച്ച് ജില്ലയിൽ മരിച്ചത്. നിലവിൽ 15,571 പേർ ജില്ലയിൽ ചികിത്സയിലുണ്ട്.
ഔറംഗാബാദിൽ 1,542 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര കൊവിഡ്
ഇന്നലെ മാത്രം 19 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
ഔറംഗാബാദിൽ 1,542 പേർക്ക് കൂടി കൊവിഡ്
രോഗം വർധിക്കുന്ന സാഹചര്യത്തിൽ മാസ് വാക്‌സിനേഷനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണെന്ന്ഔറംഗാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 39,544 കൊവിഡ് കേസുകളും 227 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 60,29,649 പേരാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.