ഹൈദരാബാദ് :പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്‌മരണദിനമായാണ് ആചരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ലെന്നും സാമൂഹിക ഐക്യം ഈ ദിനം ഓര്‍മിപ്പിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു.
‘വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവില്ല. നിസാരമായുണ്ടായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരന്മാരും പലായനം ചെയ്യുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.