കേരളം

kerala

ETV Bharat / bharat

നാഗര ശൈലിയില്‍ നിര്‍മാണം, 392 തൂണുകളും 44 വാതിലുകളും; അയോധ്യ രാമക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ - അയോധ്യ രാമക്ഷേത്രം

Ayodhya Ram Temple : ക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും. ഹാളില്‍ ഉള്ളത് അഞ്ച് മണ്ഡപങ്ങള്‍.

Ayodhya Ram Temple  Ayodhya ceremony  അയോധ്യ രാമക്ഷേത്രം  അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്
attractions-of-ayodhya-ram-temple

By ETV Bharat Kerala Team

Published : Jan 4, 2024, 6:36 PM IST

ഹൈദരാബാദ് :വിവാദങ്ങളും വിയോജിപ്പുകളും അടിക്കടി ഉയരുമ്പോഴും പ്രതിഷ്‌ഠ ചടങ്ങിന് ഒരുങ്ങി അയോധ്യയിലെ രാമക്ഷേത്രം. ജനുവരി 22നാണ് അയോധ്യയില്‍ പ്രതിഷ്‌ഠ ചടങ്ങ് (Ayodhya Ram Temple idol installation ceremony) നടക്കുന്നത്. പ്രതിഷ്‌ഠ ചടങ്ങിനോടടുക്കുന്ന വേളയില്‍ ക്ഷേത്രത്തിന്‍റെ നിര്‍മാണവും നടത്തിപ്പും നിര്‍വഹിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റ് ക്ഷേത്രത്തിന്‍റെ ചില പ്രത്യേകതകള്‍ വെളിപ്പെടുത്തി (features of Ayodhya Ram Temple).

പരമ്പരാഗത നാഗര വാസ്‌തുവിദ്യയിലാണ് ക്ഷേത്രം പണിയുന്നത്. മൂന്ന് നിലകളിലാണ് ക്ഷേത്രം എന്നതും പ്രത്യേകതയാണ്. കൂടാതെ നിരവധി തൂണുകളും വാതിലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു (Attractions of Ayodhya Ram Temple).

  • ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് പരമ്പരാഗത നാഗര ശൈലിയില്‍.
  • ക്ഷേത്രത്തിന് 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ്) 250 അടി വീതിയും 161 അടി ഉയരവുമുണ്ട്.
  • മൂന്ന് നിലകളിലാണ് കെട്ടിടം. ഓരോ നിലയ്‌ക്കും 20 അടി ഉയരമുണ്ട്.
  • ആകെയുള്ളത് 392 തൂണുകളും 44 വാതിലുകളും.
  • ശ്രീരാമന്‍റെ ബാല്യകാല രൂപമാണ് ശ്രീകോവിലിലെ പ്രതിഷ്‌ഠ. ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാര്‍.
  • ഹാളില്‍ ഉള്ളത് അഞ്ച് മണ്ഡപങ്ങള്‍. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭ മണ്ഡപം, പ്രാര്‍ഥന മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണ് അവ.
  • തൂണുകളിലും ചുവരുകളിലും ദൈവങ്ങളുടെയും ദേവതകളുടെയും രൂപങ്ങള്‍.
  • സിങ് ദ്വാറിലൂടെ 32 പടികള്‍ കയറി ക്ഷേത്രത്തിന്‍റെ കിഴക്കു ഭാഗത്തായാണ് പ്രവേശന കവാടം.
  • ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവര്‍ക്കായി റാംപുകളും ലിഫ്‌റ്റുകളും.
  • ക്ഷേത്രത്തിന് ചുറ്റും 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള മതില്‍ ഉണ്ട്.
  • കോമ്പൗണ്ടില്‍ നാലു കോണുകളില്‍ നാല് മന്ദിരങ്ങള്‍. സൂര്യന്‍, ഭഗവതി, ഗണേശന്‍, ശിവന്‍ എന്നിവര്‍ക്കാണ് ഈ മന്ദിരങ്ങള്‍. വടക്ക് വശത്ത് അന്നപൂര്‍ണ ദേവിയുടെ മന്ദിരവും തെക്കു വശത്ത് ഹനുമാന്‍റെ മന്ദിരവുമുണ്ട്.
  • ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ ഒരു കിണര്‍ (സീത കൂപ്പ്) ഉണ്ട്.
  • മഹര്‍ഷികളായ വാല്‌മീകി, വസിഷ്‌ഠ, വിശ്വാമിത്രന്‍, അഗസ്‌ത്യ, നിഷാദ് രാജ്, മാതാ ശബ്‌രി, ദേവി അഹല്യ എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട മന്ദിരങ്ങള്‍.
  • തെക്കുപടിഞ്ഞാറ് കുബേര്‍ തില, ജഡായു പ്രതിമ ഇവയ്‌ക്കൊപ്പം ശിവന്‍റെ പുരാതന ക്ഷേത്രം.
  • ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ഒരു തരിമ്പ് പോലും ഇരുമ്പ് ഉപയോഗിക്കാതെ.
  • അടിത്തറ 14 മീറ്റര്‍ കട്ടിയുള്ള റോളര്‍ കോംപാക്‌ടഡ് കോണ്‍ക്രീറ്റിന്‍റെ പാളി ഉപയോഗിച്ച്. ഇതിന് പാറയുടെ രൂപം നല്‍കിയിരിക്കുന്നു. ഭൂമിയിലെ ഈര്‍പ്പത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കരിങ്കല്ല് കൊണ്ട് 21 അടി ഉയരമുള്ള സ്‌തംഭം നിര്‍മിച്ചിരിക്കുന്നു.
  • മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ജല ശുദ്ധീകരണ പ്ലാന്‍റ്, അഗ്നി രക്ഷ സംവിധാനം, പവര്‍ സ്റ്റേഷന്‍ എന്നിവയുണ്ട്.
  • മെഡിക്കല്‍ സൗകര്യം, ലോക്കര്‍ സൗകര്യം എന്നിവയ ഉള്‍പ്പെടെ 25,000 പേരെ ഉള്‍ക്കൊള്ളുന്ന തീര്‍ഥാടക സൗകര്യ കേന്ദ്രം (Pilgrims facility centre).
  • കുളിമുറി, ശൗചാലയങ്ങള്‍, വാഷ്‌ബേസിന്‍, തുറന്ന ടാപ്പുകള്‍ എന്നിവ അടങ്ങിയ പ്രത്യേക ബ്ലോക്ക്.
  • നിര്‍മാണം പൂര്‍ണമായും ഭാരതത്തിന്‍റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്.
  • പരസ്ഥിതി-ജല സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ക്ഷേത്ര നിര്‍മാണം. 70 ഏക്കര്‍ ഭൂമിയുടെ 70 ശതമാനവും പച്ചപ്പാക്കി നിലനിര്‍ത്തും.

അതേസമയം, ജനുവരി 22ന് നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങിന് ശേഷം തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷയ്‌ക്കായി എഐ നിരീക്ഷണം സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിന് പുറമെ പ്രതിഷ്‌ഠ ദിനത്തില്‍ 11,000 പൊലീസുകാരെയും അര്‍ധ സൈനിക വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിക്കും. മെത്രാഭിഷേക ചടങ്ങുകള്‍ക്കായി ഉത്തര്‍പ്രദേശ് പൊലീസ് ഇതിനോടകം തന്നെ മാനുവല്‍, സോഷ്യല്‍ മീഡിയ ജാഗ്രത എന്നിവ ശക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്രം സ്ഥിതിചെയ്യുന്ന റെഡ് സോണില്‍ വീഡിയോ നിരീക്ഷണം അടക്കം നിലവിലുണ്ട്. കൂടാതെ നിരീക്ഷണത്തിനായി പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിലെ 38 ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രതിഷ്‌ഠ ചടങ്ങ് നടക്കുന്ന ദിവസം അയോധ്യയിലേക്കുള്ള മുഴുവന്‍ റോഡുകളിലും ഗതാഗതം വഴിതിരിച്ച് വിടും എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details