ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ വർധനവ് കണക്കിലെടുത്ത്, നിരവധി സംസ്ഥാനങ്ങൾ യാത്ര ചെയ്യുന്നവർക്ക് നെഗറ്റീവ് ആർ.ടി.പി.സി.ആർ പരിശോധന റിപ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡിൽ ഒരു വിവാഹത്തില്‍ പങ്കെടുക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പോവണം. ഇക്കാര്യം ദമ്പതികൾ തന്നെയാണ് അതിഥികളോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പ്രത്യേകം ക്ഷണക്കത്തില്‍ അച്ചടിച്ചിട്ടുമുണ്ട്. ദമ്പതികളുടെ ഈ തീരുമാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
"കൊവിഡ് നെഗറ്റീവ് ഫലവുമായി വന്നാലും", ശ്രദ്ധേയമായി ഒരു വിവാഹ ക്ഷണക്കത്ത് - കൊവിഡ്
കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ച് വരണമെന്ന അഭ്യര്‍ഥനയുമായി രാജസ്ഥാനില്‍ നിന്നൊരു വിവാഹ ക്ഷണക്കത്ത്
കൊവിഡ് നെഗറ്റീവ് ഫലവുമായി വന്നാലും; ശ്രദ്ധേയമായി ഒരു വിവാഹ ക്ഷണക്കത്ത്
വരൻ വിജയ് ഹരിദ്വാർ സ്വദേശിയാണ്. വധു വൈശാലി രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വിവാഹമെന്ന് വരൻ വിജയ് പറയുന്നു.