മുംബൈ :മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ ഭരണനിര്‍വഹണ ആസ്ഥാന മന്ദിരത്തിന്‍റെ ആറാം നിലയില്‍ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമിച്ച യുവാവ് കെട്ടിടത്തില്‍ സ്ഥാപിച്ച സുരക്ഷാവലയില്‍ കുടുങ്ങി. ബീഡ് ജില്ലയിലെ അഷ്‌തി എന്ന ഗ്രാമത്തിലുള്ള ബാപ്പു നാരായൺ മൊകാഷിഎന്നയാളാണ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. വലയില്‍ കുറെ സമയം കുടുങ്ങി കിടന്നതിന് ശേഷം പൊലീസ് എത്തിയാണ് മൊകാഷിയെ രക്ഷപ്പെടുത്തിയത്.
VIDEO | മഹാരാഷ്‌ട്ര ഭരണനിര്‍വഹണ കാര്യാലയത്തിന്‍റെ ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യാശ്രമം ; സുരക്ഷാവലയില്‍ കുടുങ്ങി യുവാവ് - മഹാരാഷ്‌ട്ര വാര്‍ത്തകള്‍
തന്‍റെ പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് കത്തയിച്ചിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് യുവാവ്
മഹാരാഷ്ട്ര ഭരണനിര്‍വഹണ കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് ചാടിയ യുവാവ് സുരക്ഷ വലയില്‍ കുടുങ്ങി
തന്‍റെ പ്രതിശ്രുത വധു ബലാത്സംഗം ചെയ്യപ്പെട്ടെന്നും എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മന്ത്രിമാര്‍ക്ക് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും യുവാവ് പറഞ്ഞു.