ഹൈദരാബാദ് : ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബൈക്കിൽ കയറ്റിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. ഹൈദരാബാദിലെ ഒരു കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ യുവതിയാണ് പീഡനത്തിനിരയായത്. പ്രശാന്ത് എന്ന യുവാവാണ് പീഡനത്തിന് പിന്നിൽ. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു (Attempted Rape on Student).
ബുധനാഴ്‌ചയാണ് (ജനുവരി 10) സംഭവം നടന്നത്. 21 കാരിയായ പെൺകുട്ടി കൊളജിൽ നിന്ന് വീട്ടിലേക്ക് പോകാൻ ടാക്‌സി ബുക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവതിയെ സമീപിച്ച പ്രതി താൻ അതേ കൊളജിലെ ബിടെക് വിദ്യാർത്ഥിയാണെന്ന് പരിചയപ്പെടുത്തി അടുത്തുകൂടി.
ഇതിനിടെ പ്രശാന്ത് അവൾക്ക് ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌തു. ഇയാളുടെ വാഗ്‌ദാനം നിരസിച്ച യുവതി ടാക്‌സിയിൽ പോകാൻ തന്നെ തീരുമാനിച്ചെങ്കിലും അയാൾ അവളുടെ ഫോൺ തട്ടിപ്പറിച്ച ശേഷം ബൈക്കിൽ കയറാൻ നിർബന്ധിതയാക്കി. ഇതിനിടെ ബൈക്ക് സ്‌റ്റാർട്ട് ആകാതെ വന്നതോടെ ഇയാൾ സുഹൃത്തുക്കളുടെ ബൈക്ക് കൊണ്ടുവന്ന ശേഷം അതിൽ യുവതിയെ കയറ്റി യാത്ര തുടങ്ങി.