ന്യൂഡൽഹി :രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്ന ഫാക്‌ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട്(എഫ്.എഫ്.ആര്‍) പുറത്ത്. ഡൽഹിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ എഫ്.എഫ്.ആര്‍ അധികൃതരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒൻപത് മാസത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അസഹിഷ്‌ണുത വർധിച്ചുവരികയാണെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇവ-ലെന്‍സിലെ റൂർക്കി പള്ളിയുടെ തൊട്ടടുത്താണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും ഇവിടെ ആക്രമണം നടന്നു. ബജ്‌രംഗ്‌ദള്‍, യുവവാഹിനി എന്നീ സംഘങ്ങളാണ് ആക്രമണത്തിന് പിന്നില്‍. ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. പള്ളിയ്ക്ക് സമീപം കനത്ത പൊലീസ് സന്നാഹമുണ്ടായിട്ടും അവര്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തുവെന്നും യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റിന്‍റെ സ്ഥാപകൻ നദീം ഖാൻ പറഞ്ഞു.