കേരളം

kerala

ETV Bharat / bharat

തെലങ്കാന മന്ത്രി മല്ലറെഡ്ഡിയുടെ വാഹനത്തിന് നേരെ ആക്രമണം - തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ലറെഡ്ഡി

റെഡ്ഡീസ് യൂണിയൻ മീറ്റിങ്ങിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു

Attack On The Telangana Minister Mallareddy  Reddys Meeting At Ghatkesar  തെലങ്കാന മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം  തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ലറെഡ്ഡി  latest national news
തെലങ്കാന മന്ത്രി മല്ലറെഡ്ഡിയുടെ വാഹനത്തിന് നേരെ ആക്രമണം

By

Published : May 30, 2022, 10:03 AM IST

Updated : May 30, 2022, 12:55 PM IST

ഹൈദരബാദ് : തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ലറെഡ്ഡിയുടെ വാഹനത്തിന് നേരെ ആക്രമണം. മേഡ്‌ചൽ ജില്ലയിലെ ഘട്‌കേസറിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. റെഡ്ഡീസ് യൂണിയൻ മീറ്റിങ്ങിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

തെലങ്കാന മന്ത്രി മല്ലറെഡ്ഡിയുടെ വാഹനത്തിന് നേരെ ആക്രമണം

വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ടിആർഎസ് സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ മന്ത്രി പരാമർശിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരാമർശത്തിൽ പ്രകോപിതരായ കോണ്‍ഗ്രസ്,ബിജെപി നേതാക്കള്‍ മന്ത്രിയുടെ പ്രസംഗം തടഞ്ഞു. ഇതോടെ മല്ലറെഡ്ഡി വേദി വിട്ട് വാഹനത്തിൽ കയറി.

തുടർന്ന് പ്രവർത്തകർ വാഹനത്തിന് നേരെ കല്ലുകളും, കസേരകളും എറിയുകയായിരുന്നു. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് മന്ത്രിയെ പുറത്തെത്തിച്ചത്.

Last Updated : May 30, 2022, 12:55 PM IST

ABOUT THE AUTHOR

...view details