അമരാവതി:വിജയവാഡയിൽ ടി.ഡി.പി വക്താവ് പട്ടാഭിറാമിന് നേരെ മോഷ്‌ടാക്കളുടെ ആക്രമണം. ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ കാലിനു പരിക്കേറ്റു. രാവിലെ വിജയവാഡയിലെ വസതിയിൽ നിന്ന് പാർട്ടി ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു മോഷ്‌ടാക്കൾ അദ്ദേഹത്തെ ആക്രമിച്ചത്.ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. ആറ് മാസങ്ങൾക്ക് മുൻപും തനിക്ക് നേരെ ആക്രമണമുണ്ടായിയെന്നും ഇത്തരം ഭീഷണികളിൽ ഭയപ്പെടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശിൽ ടി.ഡി.പി വക്താവിന് നേരെ ആക്രമണം - TDP spokesperson
ആക്രമണത്തിൽ പരിക്കേറ്റ പട്ടാഭിറാമിനെ ടി.ഡി.പി നേതാവ് ചന്ദ്രബാബു സന്ദർശിച്ചു.

പട്ടാഭിറാമിന് നേരെയുണ്ടായ ആക്രമണത്തിൽ ടി.ഡി.പി നേതാവ് ചന്ദ്രബാബു അപലപിക്കുകയും അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. പോലീസിന്‍റെ നിസംഗത മൂലമാണ് അതിക്രമങ്ങൾ വർധിക്കുന്നതെന്നും ചന്ദ്രബാബു ആരോപിച്ചു. 15 പേർ പട്ടാഭിറാമിന്‍റെ കാറിന് ചുറ്റുമെത്തി ഇരുമ്പ് ദണ്ഡുകളും വലിയ കല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
പട്ടാഭിറാമിന് നേരെ ആക്രമണമുണ്ടായ വിവരം അറിഞ്ഞുവെന്നും എന്നാൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും എ.സി.പി ശ്രീനിവാസ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് സി.സി.ടി.വികൾ ഉണ്ടായിരുന്നില്ലെന്നും അതിനാൽ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.