ബെംഗളുരു: ചിക്കബെട്ടഹള്ളിയിൽ പൊലീസുകാരെ ആക്രമിച്ച സഹോദരന്മാർ അറസ്റ്റിൽ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മനോജ്, ഫുഡ് ഡെലിവറി കമ്പനി മാനേജറായ ധീരജ് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം.
ചിക്കബെട്ടഹള്ളിയിൽ പൊലീസുകാർക്ക് നേരെ ആക്രമണം; സഹോദരന്മാർ അറസ്റ്റിൽ വൺ വേ റോഡിലൂടെ വന്ന പ്രതികളോട് യു ടേൺ എടുക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടതാണ് ഇരുവരെയും ചൊടിപ്പിച്ചത്. തുടർന്ന് ഇരുവരും പൊലീസിനെ ആക്രമിക്കുകയായിരുന്നു. സഹോദരങ്ങൾ പൊലീസുകാരുടെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ആക്രമണത്തിന് ശേഷം സബ് ഇൻസ്‌പെക്‌ടർ ശ്രീശൈൽ ന്യൂടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. അറസ്റ്റിലായ പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
പൊലീസുകാർക്കെതിരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാർക്ക് മതിയായ ചികിത്സ നൽകുവാൻ സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്തിനോട് മന്ത്രി നിർദേശിച്ചു.
Also Read: അദാനിയുടെ കര്‍ഷക വായ്പ എസ്.ബി.ഐയിലൂടെ; ആശങ്കയുമായി തോമസ് ഐസക്