പ്രയാഗ്‌രാജ്: മഹാരാഷ്ട്രയിലെ തനിപ്പൂര്‍ ഗ്രാമത്തില്‍ പൊലീസ് ബസിന് നേരെ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്ക്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ബൽറാംപൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുറപ്പെട്ട മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
തനിപ്പൂര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ബസിന് നേരെ കല്ലെറിഞ്ഞ ഗുണ്ടാ സംഘം ലാത്തികൊണ്ടും പൊലീസുകാരെ മര്‍ദിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.