ലഖ്‌നൗ: യുപിയിലെ ലോണി ജില്ലയില്‍ മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി. ഇന്‍റെസാര്‍, ബോണ എന്നിവരാണ് ബുധനാഴ്‌ച അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അബ്ദുള്‍ ഷമദ് സെയ്‌ഫിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ട്വിറ്റർ ഇന്ത്യ, ദി വയർ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരണങ്ങള്‍ നടത്തിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.
സംഭവത്തെ സാമുദായികവത്കരിച്ചെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനം തകർക്കുന്നതിനും അഭിപ്രായഭിന്നത സൃഷ്ടിക്കുന്നതിനും ഇടയാക്കുന്ന നടപടിയാണിതെന്നും ആരോപിച്ചായിരുന്നു കേസ്.