അൽവാർ(രാജസ്ഥാൻ): രാജസ്ഥാനിലെ അൽവാറിൽ വിവാഹ ഘോഷയാത്രക്കിടെ നൃത്തം ചെയ്ത ദലിത് വിഭാഗത്തിന് നേരെ ആക്രമണം. ഒരുകൂട്ടം ആളുകൾ ചേർന്ന് ദലിത് വിഭാഗത്തിൽപ്പെട്ട ആളുകളെ മർദിക്കുകയായിരുന്നു. അൽവാറിലെ മലഖേഡിലാണ് സംഭവം.
തനഗജ്ജിയിലെ ബിഹാരിവാസ് എന്ന പ്രദേശത്ത് നിന്നാരംഭിച്ച വിവാഹ ഘോഷയാത്ര മലഖേഡയിലെ ചാന്ദ് പഹരിയിൽ എത്തിയപ്പോൾ പ്രദേശവാസികളായ ഒരു കൂട്ടം ആളുകൾ ഡിജെയെ തടയുകയും ഘോഷയാത്രയിലുണ്ടായ ആളുകളെ തല്ലി ചതക്കുകയുമായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.