കേരളം

kerala

ETV Bharat / bharat

കര്‍ഷക വോട്ടുകള്‍ ലക്ഷ്യം; ലക്ഷ്യം ആത്മനിര്‍ഭര്‍ ഗ്രാമങ്ങളെന്ന് നരേന്ദ്രസിങ് തോമര്‍ - അസം ബിജെപി പ്രചാരണം

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. 1.50 ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ആത്മനിർഭർ ഭാരത് പാക്കേജിലൂടെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നരേന്ദ്രസിങ് തോമർ പറഞ്ഞു.

Atmanirbhar Bharat  Atmanirbhar villages  അസമിലെ കര്‍ഷകര്‍  ബിജെപി അസം  അസം തെരഞ്ഞെടുപ്പ്  അസം ബിജെപി പ്രചാരണം  മുഖ്യമന്ത്രി സമഗ്ര ഗ്രാമ ഉന്നായന്‍ യോജന
അസമില്‍ കര്‍ഷക വോട്ടുകള്‍ ലക്ഷ്യം വച്ച് ബിജെപി; ആത്മനിര്‍ഭര്‍ ഗ്രാമങ്ങള്‍ ലക്ഷ്യമെന്ന് തോമര്‍

By

Published : Feb 19, 2021, 8:38 PM IST

ഗുവാഹത്തി:അസം തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരെ കയ്യിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് കേന്ദ്ര കാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. അസമില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മനിര്‍ഭര്‍ ഭാരത് ഗ്രാമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാകണം.

ചെറുകിട കര്‍ഷകരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകരേയും കണ്ടെത്തി മുഖ്യധാരയില്‍ എത്തിക്കണം. ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി സമഗ്ര ഗ്രാമ ഉന്നായന്‍ യോജന (സിഎംഎസ്ജിയുവൈ) പദ്ധതി വഴി കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും മറ്റ് സഹായങ്ങളും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബുധനാഴ്ച മുതല്‍ അദ്ദേഹം അസമില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

10,000 ഫാം പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ (എഫ്പിഒ) കള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. 1.50 ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ആത്മനിർഭർ ഭാരത് പാക്കേജിലൂടെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. ആസാമിലെ ഭൂമി വിഭവങ്ങളാൽ സമ്പന്നമാണെന്നും കാലാവസ്ഥയും മണ്ണും കൃഷിക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമിലെ കർഷകര്‍ക്ക് പുരോഗതി കൈവരിക്കുന്നതിനും സമഗ്രമായ വികസനം കൊണ്ടുവരുന്നതിനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആത്മനിർഭർ ഭാരതം നിര്‍മിക്കാനുള്ള ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ കര്‍ഷകര്‍ തയ്യാറാകണമെന്നും തോമര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details