ന്യൂഡൽഹി: എടിഎം സർവീസ് ചാർജ് വർധന ഇന്നുമുതൽ പ്രാബല്യത്തിൽ. സൗജന്യ ഇടപാടുകള്‍ക്ക് മുകളിലുള്ള എടിഎം സേവനങ്ങള്‍ക്ക് ഇനി മുതൽ 21 രൂപ സർവീസ് ചാർജാണ് ഇടാക്കുക. നേരത്തെ ഇത് 20 രൂപയായിരുന്നു.
മെട്രോ നഗരങ്ങളിൽ നിന്ന് മൂന്ന് തവണയും, മറ്റ് സ്ഥലങ്ങളിൽ നിന്ന് അഞ്ച് തവണയും ഉപഭോഗതാവിന് പണം സൗജന്യമായി പിൻവലിക്കാം. ചാർജ് വർധിപ്പിക്കാനുള്ള അനുമതി സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ വർഷം ജൂൺ 10ന് ആർബിഐ പുറത്തിറക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ആര്‍ബിഐ ഉയര്‍ത്തുന്നത്.