പാൽഘർ (മഹാരാഷ്‌ട്ര) : ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ കുത്തിത്തുറന്ന് 20 ലക്ഷം രൂപ അപഹരിച്ച് അജ്ഞാതർ. പാൽഘർ ജില്ലയിലെ മീരാ ഭയന്ദർ വസായ് വിരാർ പൊലീസ് കമ്മിഷണറേറ്റ് പരിധിയിൽ വരുന്ന സതിവ്‌ലി പ്രദേശത്ത് തിങ്കളാഴ്‌ച അർധരാത്രിയിലാണ് സംഭവം.
രാത്രിയുണ്ടായ വൈദ്യുതി തടസം മുതലെടുത്ത് അജ്ഞാതർ ദേശസാൽകൃത ബാങ്കിന്‍റെ സെക്യൂരിറ്റി ഇല്ലാത്ത എടിഎമ്മിൽ കയറി മോഷണം നടത്തുകയായിരുന്നു. പണം അപഹരിച്ചതിന് ശേഷം മോഷ്‌ടാക്കൾ പുറത്ത് കാത്തുനിന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു.