ഹോഷിയാർപൂരിൽ എടിഎം മെഷീൻ തകർത്ത് മോഷണം; എട്ടേമുക്കാൽ ലക്ഷം കവർന്നു - ഹോഷിയാർപൂരിലെ ചോട്ടാലയിൽ വൻ കവർച്ച
പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎം മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമായിരുന്നു മോഷണം
ഹോഷിയാർപൂരിൽ എടിഎം മെഷീൻ തകർത്ത് മോഷണം; എട്ടേമുക്കാൽ ലക്ഷം കവർന്നു
ഛഢീഗഡ്: ഹോഷിയാർപൂരിലെ ചോട്ടാല ഗ്രാമത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎമ്മിൽ നിന്ന് 8,70,000 രൂപ കൊള്ളയടിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് സംഭവം. പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. എടിഎമ്മിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ നിരീക്ഷിച്ചു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.