കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ എടിഎം മെഷീൻ കൊള്ളയടിച്ചു - അദിലാബാദ്

ചൗക്ക് കലക്‌ടറേറ്റിന് സമീപത്തെ എടിഎം തകർത്താണ് കവർച്ച നടത്തിയത്

ATM machine robbed in Telangana  ATM machine robbed  തെലങ്കാനയിൽ എടിഎം മെഷീൻ കൊള്ളയടിച്ചു  എടിഎം മെഷീൻ കൊള്ളയടിച്ചു  അദിലാബാദ്  adilabad
തെലങ്കാനയിൽ എടിഎം മെഷീൻ കൊള്ളയടിച്ചു

By

Published : Feb 5, 2021, 2:15 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ എടിഎം മെഷീൻ കൊള്ളയടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് കവർച്ച നടന്നത്. ചൗക്ക് കലക്‌ടറേറ്റിന് സമീപത്തെ എടിഎം തകർത്താണ് മോഷ്‌ടാക്കൾ കവർച്ച നടത്തിയത്. മോഷ്‌ടാക്കൾ സ്വർണക്കടയിലും കവർച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് മെഷീന്‍റെ ചില ഭാഗങ്ങൾ പൊലീസ് കണ്ടെത്തി. മോഷ്‌ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details