ഹൈദരാബാദ്:റാമോജി ഫിലിം സിറ്റിയുടെ മുൻ മാനേജിങ് ഡയറക്‌ടർ അട്‌ലൂരി രാംമോഹൻ റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച (ഒക്‌ടോബർ 22) ആയിരുന്നു അന്ത്യം.
അട്‌ലൂരി രാംമോഹൻ റാവു അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച - ഹൈദരാബാദിലെ എഐജി ആശുപത്രി
റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവുവിന്‍റെ ബാല്യകാല സുഹൃത്തും റാമോജി ഫിലിം സിറ്റിയുടെ മുൻ മാനേജിങ് ഡയറക്‌ടറും ഈനാടു ദിനപത്രത്തിന്‍റെ എംഡിയുമായിരുന്ന അട്‌ലൂരി രാംമോഹൻ റാവു (87) അന്തരിച്ചു.
അറ്റ്‌ലൂരി രാംമോഹൻ റാവു അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച
ദീർഘകാലം റാമോജി ഗ്രൂപ്പിന്‍റെ ഭാഗമായിരുന്ന അട്‌ലൂരി രാംമോഹൻ റാവു ഈനാടു ദിനപത്രത്തിന്‍റെ എംഡിയുമായിരുന്നു. 1935ൽ കൃഷ്ണ ജില്ലയിലെ പെടപ്പരുപുടിയിലാണ് രാംമോഹൻ റാവു ജനിച്ചത്. 1975ൽ ഈനാടു ദിനപത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവുവിന്‍റെ ബാല്യകാല സുഹൃത്ത് കൂടിയാണ് അട്‌ലൂരി രാംമോഹൻ റാവു.
രാംമോഹൻ റാവുവിന്‍റെ അന്ത്യകർമങ്ങൾ ഞായറാഴ്‌ച രാവിലെ 10ന് ജൂബിലി ഹിൽസിലെ മഹാപ്രസ്ഥാനത്ത് നടക്കും.