ലഖ്‌നൗ:കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്‍റേയും സഹോദരൻ അഷ്റഫിന്‍റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഉത്തർപ്രദേശിലെ മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതിഖിന്‍റേയും സഹോദരന്‍റേയും മൃതദേഹങ്ങൾ ഞായറാഴ്‌ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ കസരി മസാരി ഖബർസ്ഥാനിലാണ് അടക്കിയത്.
അതിഖിന്‍റേയും സഹോദരന്‍റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു; പ്രതികള്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ - അതിഖ്
മകന് പിന്നാലെയാണ് അതിഖ് അഹമ്മദും അദ്ദേഹത്തിന്‍റെ സഹോദരനും കൊല്ലപ്പെട്ടത്. ഈ സംഭവങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്
![അതിഖിന്‍റേയും സഹോദരന്‍റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു; പ്രതികള്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ അതിഖിന്‍റേയും സഹോദരന്‍റേയും മൃതദേഹങ്ങള്‍ Atiq Ahmad and Ashrafs Bodies buried Atiq Ahmad and Ashrafs Bodies buried uttar pradesh uttar pradesh അതിഖ് അഹമ്മദ് കൊലപാതകം അതിഖ്](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18270939-thumbnail-16x9-atique.jpg)
മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
ഇവിടെ തന്നെയാണ് കൊല്ലപ്പെട്ട അതിഖിന്‍റെ മകനേയും അടക്കം ചെയ്‌തത്. ശനിയാഴ്‌ച രാത്രി 10 മണിയോടെ വൈദ്യപരിശോധനയ്‌ക്കായി എത്തിച്ച സമയത്ത് അതിഖും സഹോദരനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റുമരിച്ചത്. സംഭവത്തില്‍ പിടിയിലായ ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.