മുംബൈ: ഇന്ധന വില വർധനവിനെതിരെ സിനിമ താരങ്ങൾ പ്രതികരിക്കുന്നില്ലെന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പടോളിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ഇന്ധന വില കുതിച്ചുയർന്നിട്ടും പ്രതികരിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ സിനിമ ഷൂട്ടിങ്ങ് തടയുമെന്ന് നാന പടോൾ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അത്താവലെ രംഗത്തെത്തിയത്.
സിനിമ താരങ്ങൾക്ക് ഭീഷണി; നാനാ പടോളിനെതിരെ അത്താവലെ - അമിതാഭ് ബച്ചൻ
മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കാൻ അക്ഷയ് കുമാറിനും അമിതാഭ് ബച്ചനും ഭയമാണെന്ന് നാന പടോൾ ആരോപിച്ചിരുന്നു
"അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും ചിത്രങ്ങളുടെ ഷൂട്ടിംഗ് തടയുമെന്ന് നാന പടോൾ ഭീഷണിപ്പെടുത്തി. ആ ഭീഷണിയെ ഞങ്ങൾ ശക്തമായി തടുക്കും. ഇരുവരുടെയും സിനിമകളുടെ ഷൂട്ടിംഗിന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സുരക്ഷ നൽകും", അത്താവലെ മറാത്തിയിൽ ട്വീറ്റ് ചെയ്തു.
മൻമോഹൻ സിംഗിന്‍റെ ഭരണകാലത്ത് ഇന്ധനവില വർധിച്ചപ്പോൾ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കാൻ ഇവർക്ക് ഭയമാണെന്ന് നാന പടോൾ ആരോപിച്ചിരുന്നു. മോദി സർക്കാരിന്‍റെ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ സിനിമ ചിത്രീകരണത്തിന് അനുവദിക്കില്ലെന്നും പടോൾ വ്യക്തമാക്കിയിരുന്നു.