ഗാന്ധിനഗർ: ഗുജറാത്തിലെ ബരൂച്ചിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. പട്ടേൽ വെൽഫയർ കൊവിഡ് ആശുപത്രിയിൽ ഐസിയുവിന് സമീപമുണ്ടായ ഷോട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂപ്രണ്ട് രജേന്ദ്ര സിങ് ചുദാസമ അറിയിച്ചു. വെളുപ്പിന് 12.30ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 18 മരണം - ബരൂച്ചിലെ കൊവിഡ് ആശുപത്രി
ബരൂച്ചിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 14 മരണം
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു.
Last Updated : May 1, 2021, 9:07 AM IST