പാകിസ്ഥാൻ സന്ദർശിച്ച നൂറോളം തീർഥാടകർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാക്കിസ്ഥാൻ സന്ദർശിച്ച തീർഥാടകർക്ക് കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ചവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ചണ്ഡിഗഡ്:പഞ്ചാബിൽ നിന്നും ബൈസാഖി ഉത്സവത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സന്ദർശിച്ച നൂറോളം തീർഥാടകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12നായിരുന്നു 816 തീർഥാടകരുടെ സംഘം പാകിസ്ഥാനിലെ ലഹോറിലെത്തിയത്. മടങ്ങിവരുന്ന വഴി അത്താരി-വാഗാ അതിർത്തിയിൽ നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 300 തീർഥാടകരിലാണ് ഇതുവരെ പരിശോധന നടത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനകള്‍ നടന്നുവരികയാണ്. പത്ത് ദിവസത്തെ വിസയിലാണ് തീർഥാടകർ പാകിസ്ഥാനിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.