കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 96 പേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.17,411 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതിയ മരണങ്ങളിൽ 28 എണ്ണം കൊൽക്കത്തയിൽ നിന്നും 20 എണ്ണം പർഗാനാസ് , 14 എണ്ണം ഹൂഗ്ലിയിൽ നിന്നുമാണ്. 96 മരണങ്ങളിൽ 50 എണ്ണം മറ്റ് രോഗങ്ങളാൽ മൂലമാണെന്നും ബുള്ളറ്റിൻ പറഞ്ഞു.
പശ്ചിമ ബംഗാളിൽ 17,000 കടന്ന് കൊവിഡ് കേസുകൾ; മരണം 96 - കൊൽക്കത്ത
പുതിയ മരണങ്ങളിൽ 28 എണ്ണം കൊൽക്കത്തയിൽ നിന്നും 20 എണ്ണം പർഗാനാസ് , 14 എണ്ണം ഹൂഗ്ലിയിൽ നിന്നുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,932 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 7,03,398 ആയി.സജീവമായ കേസുകളുടെ എണ്ണം 1,13,624 ആണ്. പുതിയ കൊവിഡ് കേസുകളിൽ പർഗാനയിൽ നിന്ന് 3,932 പേർക്കും കൊൽക്കത്തയിൽ നിന്ന് 3,924 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 53,248 സാമ്പിളുകൾ പരീക്ഷിച്ചു. ഇതോടെ ടെസ്റ്റുകളുടെ എണ്ണം 1,04,32,553 ആയി.
ബറുയിപൂർ കിഴക്ക് നിയോജകമണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ സെപ്റ്റുവജെനേറിയൻ നിർമ്മൽ ചന്ദ്ര മൊണ്ടാൽ കൊവിഡ് ബാധിച്ച് മരിച്ചു.