ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തി. 395 പേരാണ് വ്യാഴാഴ്‌ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 15,772ആയി ഉയർന്നു.
കിടക്കകളുടെ ദൗർലഭ്യതയും മെഡിക്കൽ ഓക്‌സിജന്‍റെ അഭാവവും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യമാണുള്ളത്. ഡൽഹിയിൽ ഓക്‌സിജന്‍റെ ലഭ്യതയിൽ ആശയക്കുഴപ്പമില്ലെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിലപാടിന് പിന്നാലെയാണ് തലസ്ഥാനത്ത് ഏറ്റവും ഉയർന്ന ഏകദിന മരണസംഖ്യ രേഖപ്പെടുത്തിയത്.