തിയതി: 19-04-2023 ബുധന്‍
വർഷം:ശുഭകൃത് ഉത്തരായനം
ഋതു: ശിശിരം
തിതി: മേടം കൃഷ്‌ണ ചതുര്‍ദശി
നക്ഷത്രം: രേവതി
അമൃത കാലം:13:56 മുതൽ 15:29 വരെ
വര്‍ജ്യം: 18:15 മുതൽ 19:50 വരെ
ദുര്‍ മുഹൂര്‍ത്തം:11:47 മുതൽ 12:35 വരെ
രാഹു കാലം: 12:23 മുതൽ 13:56 വപെ
സൂര്യോദയം: 06:11:00 AM
സൂര്യാസ്‌തമയം: 06:35:00 PM
ചിങ്ങം: ബുദ്ധിശൂന്യമായി പണം ചിലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിക്കരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നതോടൊപ്പം ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു.
കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് നിങ്ങൾക്ക് അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകള്‍ മനസിലാക്കി അവയൊക്കെ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്‌തുക്കളുടെ മേൽ നിങ്ങൾ കൂടുതൽ അധികാരം ഉള്ളവനായി മാറും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദത്തിലാക്കും.
വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു: ഇന്ന് നിങ്ങളുടെ ന്യായാധിപൻ നിങ്ങൾ തന്നെയായിരിക്കും. ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും.
മകരം: അമിതമായ ജോലിഭാരം നിങ്ങളെയിന്ന് ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദത്തിൽ പെടുന്നയാളല്ല. നിങ്ങൾ ഒരു ലക്ഷ്യം വച്ച് ജോലി ചെയ്യുമ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുകയുമില്ല. അതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും.
കുംഭം: നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർധിപ്പിച്ച് ക്രമമായി ചെയ്യാൻ ശ്രമിക്കുമെങ്കിലും ക്യത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസി പിരിമുറുക്കം കുറക്കുക. വിനോദങ്ങളിൽ മുഴുകുക.
മീനം: നിങ്ങളുടെ വഴിയിൽ വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർത്തിരിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്കവയിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കും. ഇന്ന് ചെറിയ പരിധിവച്ച് ചെലവാക്കുന്നത് നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.
മേടം: മീറ്റിങ്ങുകളും പദ്ധതികളും ജോലികളുമായി നിങ്ങൾ ഇന്നുമുഴുവൻ തിരക്കിലായിരിക്കും. മറ്റുള്ളവർ മൂലം നിങ്ങളുടെ മനസ് മടുക്കുകയും ക്ഷീണിതനാവുകയും ചെയ്യും. ഏതായാലും എല്ലാം അവസാനം ശുഭകരമായിത്തീരും.
ഇടവം: ഈ ദിവസം നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ തനൽകുന്നതാണ്. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം: അവിശ്വസനീയമാം വിധം ലാഭകരമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. നിങ്ങളുടെ വിജയവും സമ്പത്തിലുണ്ടാകുന്ന ഉയര്‍ച്ചയും തലയ്ക്ക് പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കര്‍ക്കടകം: ഇന്ന് സ്ത്രീ സംബന്ധമായ സൗഭാഗ്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധ്യത കാണുന്നു.