ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. പൈതൃകസ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
കന്നി: ഇന്ന് നിര്‍മ്മലമായ ഒരു ദിവസം ആയിരിക്കും പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ നിങ്ങൾ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും.
തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്! ഓര്‍ക്കുക. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കേണ്ടതുണ്ട്.
വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവെക്കുക! ഇന്ന് ഉല്ലാസവേളയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമക്കോ അല്ലെങ്കില്‍ ഒരു സാഹസിക യാത്രക്കോ പോകാവുന്നതാണ്. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.
ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്‌ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂർണ്ണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങൾ എല്ലാവരോടും അനുഭാവപൂര്‍വ്വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.