മുംബൈ :അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയില്‍ നിന്നും കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ. ദുബായ് ആസ്ഥാനമായുള്ള ആശുപത്രി ശൃംഖലയുടെ ചെയർമാൻ ആസാദ് മൂപ്പനാണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഒരു പ്രത്യേക സ്ഥാപനത്തിന്‍റെ കീഴിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
35 വർഷം പഴക്കമുള്ള ആശുപത്രി, 1987 ഡിസംബറിലാണ് ദുബായിൽ പ്രവർത്തനം ആരംഭിച്ചത്. ജി.സി.സി വിപണികളിൽ നിന്നാണ് 80 ശതമാനം വരുമാനവും ലഭിക്കുന്നത്. 1,000 കിടക്കകളാണ് അവിടെയുള്ളത്. ഇന്ത്യയില്‍ നാലായിരമാണുള്ളത്. ഗ്രൂപ്പിന് 455 സ്ഥാപനങ്ങളുണ്ട്. 27 ആശുപത്രികൾ, 126 ക്ലിനിക്കുകൾ, 300 ഫാർമസികൾ എന്നിവ.