ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര മാർച്ച് ഒന്നിന് അസമിൽ പ്രചാരണം ആരംഭിക്കും. ഒപ്പം രണ്ട് ദിവസത്തെ പര്യടനവും നടത്തും.
മാർച്ച് ഒന്നിന് പ്രിയങ്ക ഗാന്ധി വാദ്ര അസമിൽ പ്രചാരണം ആരംഭിക്കും - അസം തെരഞ്ഞെടുപ്പ്
മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാർച്ച് ഒന്നിന് പ്രിയങ്ക ഗാന്ധി വാദ്ര അസമിൽ പ്രചാരണം ആരംഭിക്കും
മാർച്ച് രണ്ടിന് അസമിലെ തേസ്‌പൂരിൽ നടക്കുന്ന റാലിയെ പ്രിയങ്ക അഭിസംബോധന ചെയ്യും. അസമിനെ കൂടാതെ, തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസം സന്ദർശിക്കുകയും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.