കേരളം

kerala

#Liveupdates നന്ദിഗ്രാമിൽ മമത ബാനർജിക്ക് വിജയം

By

Published : May 2, 2021, 7:23 AM IST

Published : May 2, 2021, 7:23 AM IST

Updated : May 2, 2021, 6:26 PM IST

Assembly elections results 2021 Live  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  കേരളം  തമിഴ്‌നാട്  അസം  പശ്ചിമബംഗാൾ  പുതുച്ചേരി  kearalam  assam  tamilnadu  assam  puthucherry  assembly election result  assembly election result 2021
#Live Updates തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി, അസം നിയമസഭ തെരഞ്ഞെടുപ്പ് ഫലം

18:24 May 02

മമത ബാനർജിക്ക് തോൽവി

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമത ബാനർജിക്ക് തോൽവി

18:11 May 02

ബംഗാള്‍ തെരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥി മുകുൾ റോയിക്ക് വിജയം

പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർഥി മുകുൾ റോയ് വിജയിച്ചു. 

17:56 May 02

അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്‌ക്ക് ചരിത്ര വിജയം

അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്‌ക്ക് തുടർച്ചയായ അഞ്ചാം തവണയും വിജയം. 1,01,911 വോട്ടുകൾ നേടിയാണ് വിജയിച്ചത്.

17:56 May 02

17:22 May 02

എംകെ സ്‌റ്റാലിന് അഭിനന്ദനവുമായി രാജ്‌നാഥ് സിങും ഒമർ അബ്‌ദുള്ളയും

തമിഴ്‌നാട്ടിലെ ഡിഎംകെയുടെ വിജയത്തിൽ അധ്യക്ഷൻ എംകെ സ്‌റ്റാലിന് അഭിനന്ദനം അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയും. 

17:00 May 02

പുതുച്ചേരിയിൽ ബിജെപി സ്ഥാനാർഥി എ നമശിവായം വിജയിച്ചു

പുതുച്ചേരിയിൽ ബിജെപി സ്ഥാനാർഥി എ നമശിവായം മന്നടി പേട്ടിൽ നിന്ന് വിജയിച്ചു. വോട്ടർമാർക്ക്  അദ്ദേഹം നന്ദി അറിയിച്ചു. പുതുച്ചേരിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും എ നമശിവായം അറിയിച്ചു. 

16:46 May 02

അസമിൽ ബിജെപി മുന്നേറ്റം തുടരുന്നു

അസമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 76 സീറ്റുകളിൽ മുന്നിൽ. മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്‌തു. 

16:42 May 02

നന്ദിഗ്രാമിൽ മമത ബാനർജിക്ക് തോല്‍വി

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമത ബാനർജിക്ക് വിജയം. 1200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയെയാണ് മമത ബാനർജി പരാജയപ്പെടുത്തിയത്. 

16:36 May 02

ചരിത്രം സൃഷ്‌ടിച്ച് എടപ്പാടി പളനി സ്വാമി

എടപ്പാടി നിയോജകമണ്ഡലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിക്ക് വിജയം. 50,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പളനിസാമി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോൾ ഡിഎംകെ സ്ഥാനാർഥി സമ്പത്ത് കുമാറിന് 50,163 വോട്ടുകളാണ് ലഭിച്ചത്.

16:19 May 02

അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ മുന്നിൽ

അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ 31,347 വോട്ടുകൾക്ക് മുന്നിൽ. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത് കുമാർ ദാസും 27,659 വോട്ടുകൾക്ക് മുന്നിൽ.

16:09 May 02

ഉദയനിധി സ്‌റ്റാലിന് വിജയം

ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്‌റ്റാലിൻ വിജയിച്ചു. ചെപാക്-തിരുവള്ളിക്കേണി നിയോജകമണ്ഡലത്തിൽ നിന്ന് 48,387 വോട്ടുകൾക്കാണ് വിജയിച്ചത്. പട്ടാളി മക്കൾ കക്ഷി സ്ഥാനാർഥി എവിഎ കസാലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

15:47 May 02

ഡിഎംകെയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് അരവിന്ദ് കെജ്‌രിവാളും അഖിലേഷ് യാദവും

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ വിജയത്തിൽ ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന് അഭിനന്ദനം അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും.  

15:12 May 02

നന്ദിഗ്രാമിൽ മമത ബാനർജി മുന്നിൽ

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി  മമത ബാനർജി മുന്നിൽ. 1453 വോട്ടുകൾക്കാണ് മുന്നിൽ. 

14:55 May 02

വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

വിജയാഘോഷങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശത്തിനും നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ.

14:39 May 02

തമിഴ്‌നാട്ടിൽ ഡിഎംകെയും പുതുച്ചേരിയിൽ എൻഡിഎയും മുന്നിൽ; സിലിഗുരിയിൽ ബിജെപിക്ക് വിജയം

തമിഴ്‌നാട്ടിൽ ഡിഎംകെ 146 സീറ്റുകളിലും എഐഡിഎംകെ 87 സീറ്റുകളിലും ലീഡ് ചെയ്യുന്നു. പുതുച്ചേരിയിൽ എൻഡിഎ സഖ്യം 17 സീറ്റുകളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം 11സീറ്റുകളിലും മുന്നിൽ. പശ്ചിമബംഗാളിലെ സിലിഗുരിയിൽ ബിജെപി സ്ഥാനാർഥി ശങ്കർ ഘോഷിന് വിജയം. സി.പി.ഐ സ്ഥാനാർത്ഥി അശോക് ഭട്ടാചാര്യയെയാണ് ശങ്കർ ഘോഷ് പരാജയപ്പെടുത്തിയത്. 

14:22 May 02

തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് ശരദ് പവാറും അരവിന്ദ് കെജ്‌രിവാളും

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് എൻസിപി നേതാവ് ശരദ് പവാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ജനങ്ങളുടെ ക്ഷേമത്തിനും കൊവിഡിനെതിരെയുള്ള പ്രവർത്തനത്തിൽ ഒരുമിച്ച് നിൽക്കാമെന്ന് ശരദ് പവാർ ട്വീറ്റ് ചെയ്‌തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തത്.

13:26 May 02

തമിഴ്‌നാട്ടില്‍ നാല് സീറ്റുകളില്‍ ബിജെപി മുന്നില്‍

ധരപുരം നിയോജകമണ്ഡലത്തില്‍  തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് എൽ.മുരുകൻ, ഡിഎംകെ എതിരാളി എൻ.കയൽവിഴിയെക്കാൾ മുന്നിലാണ്.

പടക്കം പൊട്ടിക്കരുതെന്ന  മദ്രാസ് ഹൈക്കോടതി വിലക്ക് ലംഘിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. 118 സീറ്റുകളില്‍ ഡിഎംകെ മുന്നേറുന്ന പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചത്. 

13:06 May 02

തമിഴ്‌നാട്ടിൽ മുന്നിലും പിന്നിലുമായി പ്രമുഖ സ്ഥാനാർഥികൾ; നാലിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു

തമിഴ്‌നാട്ടിൽ ലീഡ് ചെയ്‌ത് എടപ്പാടി കെ പളനി സ്വാമി, എം.കെ സ്‌റ്റാലിൻ, ഉദയനിധി സ്‌റ്റാലിൻ, എൽ. മുരുഗൻ(സംസ്ഥാന ബിജെപി പ്രസിഡന്‍റ്) എന്നീ പ്രമുഖ സ്ഥാനാർഥികൾ. കമൽ ഹാസൻ, ഖുശ്‌ബു, സീമാൻ(എൻടികെ പ്രസിഡന്‍റ്) ദുരൈ മുരുകൻ, ടിടിവി ദിനകരൻ എന്നിവരാണ് പിന്നിലായ പ്രമുഖ സ്ഥാനാർഥികൾ. നാല് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എൽ. മുരുഗൻ, എം ഭോജരാജൻ (ഉദഗമണ്ഡലം), നൈനാർ നാഗേന്ദ്രൻ (തിരുനെൽവേലി), വിനോജ് പി. സെൽവം (ഹാർബർ) എന്നിവരാണ് ലീഡ് ചെയ്യുന്ന ബിജെപി സ്ഥാനാർഥികൾ. 

12:37 May 02

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം; മമത ബാനർജി പിന്നിൽ

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 207 സീറ്റുകളിലും ബിജെപി 81 സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും മുന്നിൽ. ആറാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മമത ബാനർജി 7237 വോട്ടുകൾക്ക് പിന്നിൽ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജൂൺ മാലിയ മെഡിനിപൂർ നിയമസഭാ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. 

12:27 May 02

എടപ്പടി പളനിസാമി മുന്നിൽ

ആറാം റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ എടപ്പാടി നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി 24,565 വോട്ടുകൾക്ക് മുന്നിൽ. പുതുച്ചേരി ഉപ്പളം നിയോജക മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി അണിവാൽ കെന്നഡി വിജയിച്ചു. ചെപാക്-തിരുവള്ളിക്കേണി നിയോജകമണ്ഡലത്തിൽ സ്ഥാനാർഥി ഉദയനിധി സ്‌റ്റാലിൻ ലീഡ് ചെയ്യുന്നു.

12:19 May 02

മമതാ ബാനർജിയെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ചയ് റൗട്ട്

മമതാ ബാനർജിയെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ചയ് റൗട്ട്

ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിലൊന്നും കാര്യമില്ലെന്നും പശ്ചിമബംഗാളിൽ മമത ബാനർജി സർക്കാർ രൂപീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ചയ് റൗട്ട്.

11:46 May 02

പുതുച്ചേരിയിൽ ഒൻപത് സീറ്റുകളിൽ എൻഡിഎ മുന്നിൽ

പുതുച്ചേരിയിൽ ഒൻപത് സീറ്റുകളിൽ എൻഡിഎയും മൂന്ന് സീറ്റുകളിൽ എസ്‌ഡിഎയും  മുന്നിൽ. എൻ‌ഡി‌എ നേതാവ് എൻ രംഗസാമിയും ലീഡ് ചെയ്യുന്നു.

11:32 May 02

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മുന്നിൽ

അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ 5396 വോട്ടുകൾക്ക് മുന്നിൽ. ജാലുക്‌ബാരി നിയോജകമണ്ഡലത്തിൽ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ 15000 വോട്ടുകൾക്ക് മുന്നിൽ. പശ്ചിമബംഗാളിലെ സിലിഗുരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശങ്കർ ഘോഷ് 11000 വോട്ടുകൾക്ക് മുന്നിൽ. തമിഴ്‌നാട്ടിൽ 133 സീറ്റുകളിൽ ഡിഎംകെയും 100 സീറ്റുകളിൽ എഐഎഡിഎംകെയും ലീഡ് ചെയ്യുന്നു. 

11:12 May 02

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുന്നു

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 191 സീറ്റുകളിലും ബിജെപി 96 സീറ്റുകളിലും ഇടതു സഖ്യം അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നു. അന്തരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കാജൽ സിൻഹ, കോർദ നിയമസഭാ മണ്ഡലത്തിൽ 2411 വോട്ടുകൾക്ക് മുന്നിൽ. കഴിഞ്ഞ മാസമാണ് കാജൽ സിൻഹ കൊവിഡ് ബാധിച്ച് മരിച്ചത്. ബിജെപി സ്ഥാനാർഥി നിസിത് പ്രമാണിക് ദിൻ‌ഹട്ട സീറ്റിൽ മുന്നിൽ. 

10:59 May 02

കോയമ്പത്തൂരിൽ കമൽ ഹാസൻ മുന്നിൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ (സൗത്ത്) നിയോജകമണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മുന്നിൽ.

10:48 May 02

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ

വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 178 സീറ്റുകളിലും ബിജെപി 108 സീറ്റുകളിലും ഇടതു പാർട്ടികൾ ആറു സീറ്റുകളിലും ലീഡ് ചെയ്യുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമതാ ബാനർജി  8206 വോട്ടുകൾക്ക് പിന്നിലാണ്. ബിജെപി സ്ഥാനാർഥികളായ രാജീവ് ബന്ധോപാധായയും ബാബുൽ സുപ്രിയോയും പിന്നിൽ.

10:38 May 02

പുതുച്ചേരിയിൽ എൻഡിഎ മുന്നിൽ

പുതുച്ചേരിയിൽ എൻഡിഎ 12 സീറ്റുകളിലും കോൺഗ്രസ് ആറു സീറ്റുകളിലും ലീഡ് ചെയ്യുന്നു. അസമിൽ ജാലുക്‌ബാരി നിയോജകമണ്ഡലത്തിൽ ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ  5000 വോട്ടുകൾക്ക് മുന്നിൽ. തമിഴ്‌നാട്ടിൽ ഡി.എം.കെ 130 സീറ്റുകളിലും എ.ഐ.എ.ഡി.എം.കെ 90 സീറ്റുകളിലും മുന്നിൽ നിൽക്കുന്നു.  

10:28 May 02

മമതാ ബാനർജി 8206 വോട്ടുകൾക്ക് പിന്നിൽ

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമതാ ബാനർജി 8206 വോട്ടുകൾക്ക് പിന്നിൽ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായ ഫിർഹാദ് ഹക്കിം കൽക്കത്ത പോർട്ടിലും മദൻ മിത്ര കമർഹത്തിയിലും കശ്‌ബ നിയോജക മണ്ഡലത്തിൽ  ജാവേദ് അഹ്മദ് ഖാനും(12, 970) ലീഡ് ചെയ്യുന്നു. അതേ സമയം കൃഷ്‌ണ നഗർ ഉത്തം നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മുകുൾ റോയ് ലീഡ് ചെയ്യുന്നു. 

10:10 May 02

തമിഴ്‌നാട്ടിൽ ടിടിവി ദിനകരന് തിരിച്ചടി

തമിഴ്‌നാട്ടിൽ ടിടിവി ദിനകരനെ പിന്നിലാക്കി എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി കടമ്പൂർ രാജു മുന്നിൽ. മുഖ്യമന്ത്രി കെ പളനിസ്വാമി സേലം ജില്ലയിലെ എടപ്പാടിയിൽ മുന്നിൽ നിർക്കുന്നു. പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷ്യനുമായ എം.കെ സ്‌റ്റാലിനും കൊളത്തൂർ നിയോജകമണ്ഡലത്തിൽ മുന്നിൽ നിൽക്കുന്നു.

10:02 May 02

പശ്ചിമബംഗാളിൽ മമതാ ബാനർജി പിന്നിൽ

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമതാ ബാനർജി 1497 വോട്ടുകൾക്ക് പിന്നിൽ. ഭാമനിപൂർ സീറ്റിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിശോഭന്ദേശ് ചട്ടോപാധ്യായ ലീഡ് ചെയ്യുന്നു. ടോളിഗഞ്ച് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ബാബുൽ സുപ്രിയോ 7,000 വോട്ടുകൾക്ക് പിന്നിൽ.

09:44 May 02

തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നിൽ

ചെപാക് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്‌റ്റാലിൻ വോട്ടെണ്ണൽ നടക്കുന്ന ചെന്നൈയിലെ ക്വീൻ മേരീസ് കോളേജിൽ എത്തി.

09:28 May 02

തമിഴ്‌നാട്ടിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

നന്ദിഗ്രാമിൽ ബിജെപി സ്ഥനാർഥി സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. അസമിലെ 40 മണ്ഡലങ്ങളിലും ബിജെപി മുന്നിൽ. പുതുച്ചേരിയിൽ എട്ട് സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു.

09:15 May 02

പശ്ചിമബംഗാളിലെ 90 നിയോജകമണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും 56 നിയോജകമണ്ഡലങ്ങളിൽ ബിജെപിയും മുന്നിൽ. ഇടതു മുന്നണി, കോൺഗ്രസ്, ഐ.എസ്.എഫ് സ്ഥാനാർഥികൾ നാലിടങ്ങളിലും മുന്നിൽ നിൽക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ 33 സീറ്റിലും എഐഎഡിഎംകെ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 

08:58 May 02

വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ പശ്ചിമബംഗാളിൽ  21 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ. 12 സീറ്റുകളിൽ ബിജെപിയും മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളിലെ പർഗാനയിൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കൗണ്ടിങ് ഏജന്‍റിനെ ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട്ടിൽ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ഡിഎംകെ മുന്നിൽ. ഒൻപത് സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. അസമിൽ ബിജെപിയാണ് മുന്നിൽ. 

08:48 May 02

07:39 May 02

ആദ്യ മണിക്കൂറുകളിൽ പശ്ചിമബംഗാളിൽ  21 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ. 12 സീറ്റുകളിൽ ബിജെപിയും മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളിലെ പർഗാനയിൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കൗണ്ടിങ് ഏജന്‍റിനെ ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട്ടിൽ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ഡിഎംകെ മുന്നിൽ. ഒൻപത് സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. അസമിൽ ബിജെപിയാണ് മുന്നിൽ. 

06:23 May 02

വോട്ടെണ്ണലിന്‍റെ എല്ലാ വിവരങ്ങളും കൃത്യതയോടെ അണ മുറിയാതെ...

സിലിഗുരി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തി

ആദ്യ മണിക്കൂറുകളിൽ പശ്ചിമബംഗാളിൽ  21 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ. 12 സീറ്റുകളിൽ ബിജെപിയും മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

തമിഴ്‌നാട്ടിൽ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ഡിഎംകെ മുന്നിൽ. ഒൻപത് സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. അസമിൽ ബിജെപിയാണ് മുന്നിൽ. പശ്ചിമബംഗാളിലെ പർഗാനയിൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കൗണ്ടിങ് ഏജന്‍റിനെ ആശുപത്രിയിലേക്ക് മാറ്റി.

Last Updated : May 2, 2021, 6:26 PM IST

ABOUT THE AUTHOR

...view details