ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ 'ഡിജിറ്റല്‍ യുദ്ധ'ത്തിലൂടെ നേരിടാന്‍ ബി.ജെ.പി. കൊവിഡ് - ഒമിക്രോണ്‍ വ്യാപനം ശക്തിപ്പെടുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഈ മാസം പകുതി വരെ പ്രചാരണ റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നീക്കം.
ത്രി ഡി സ്റ്റുഡിയോ, എൽ.ഇ.ഡി സ്‌ക്രീനും സി.സി.ടി.വി ക്യാമറകളുമുള്ള രഥം എന്നിവയാണ് ബി.ജെ.പി പര്യടനത്തിന് ഉപയോഗിക്കുക. ബൂത്ത് തലം മുതലുള്ള വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷക്കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ആയിരക്കണക്കിന് ഫേസ്‌ബുക്ക് പേജുകളുമാണ് പാര്‍ട്ടി രൂപീകരിക്കുക.
ഞങ്ങൾ ഡിജിറ്റലായി ശക്തരാണ്. ഒരു പാർട്ടിക്കും ഇല്ലാത്ത 18 കോടി പ്രവർത്തകരുടെ ശക്തമായ സൈന്യം ബി.ജെ.പിക്കുണ്ടെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്‌ള പറഞ്ഞു.
ഡിജിറ്റൽ ക്യാമ്പയിന് 6.5 ലക്ഷം പേര്‍