തെരഞ്ഞെടുപ്പിന് ഒരുങ്ങി പശ്ചിമ ബംഗാൾ: വോട്ടെടുപ്പ് എട്ട് ഘട്ടമായി
294 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ആകെ 10,1960 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ഒരുങ്ങി പശ്ചിമ ബംഗാൾ. സംസ്ഥാനത്ത് എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27ന് തുടങ്ങി ഏപ്രിൽ 29ന് തെരഞ്ഞെടുപ്പ് അവസാനിക്കും. ആദ്യഘട്ട വോട്ടിങ് മാർച്ച് 27നും, രണ്ടാം ഘട്ടം ഏപ്രിൽ ഒന്ന്, മൂന്നാം ഘട്ടം ഏപ്രിൽ ആറ്, നാലാം ഘട്ടം ഏപ്രിൽ 10, അഞ്ചാം ഘട്ടം ഏപ്രിൽ 17, ആറാം ഘട്ടം ഏപ്രിൽ 22, ഏഴാം ഘട്ടം ഏപ്രിൽ 26, അവസാന ഘട്ടം ഏപ്രിൽ 29നും നടക്കും. 294 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 10,1960 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.