കേരളം

kerala

ETV Bharat / bharat

Assembly Bypolls Result In India: അഞ്ച് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്, നേട്ടം ബിജെപിക്ക് - ധൻപൂർ

Bypolls In India : ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് ജയം. പശ്ചിമ ബംഗാളിലെ ദുപ്‌ഗുരിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇവിടെയും ബിജെപി മുന്നിൽ

INDIA vs NDA  Six Assembly Bypolls In India  Bypolls In India  Bypolls In India today  Six Assembly Bypolls Result In India  Boxanagar  Dhanpur  ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ  ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ  ഉപതെരഞ്ഞെടുപ്പ് ഇന്ത്യ മുന്നണി  ഇന്ത്യ ബിജെപി ഉപതെരഞ്ഞെടുപ്പ്  ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പ്  ത്രിപുര ഉപതെരഞ്ഞെടുപ്പ്  പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ്  ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ്  ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പ്  Ghosi  tripura bypoll  west bengal bypoll
Six Assembly Bypolls Result In India

By ETV Bharat Kerala Team

Published : Sep 8, 2023, 1:21 PM IST

Updated : Sep 8, 2023, 3:02 PM IST

ന്യൂഡൽഹി : കേരളത്തില്‍ പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പിന്‍റെ (Six Assembly Bypolls Result In India) ഫലങ്ങൾ പുറത്തുവന്നു. (counting of votes for the by-elections). ജാർഖണ്ഡ്, ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് (Bypolls In India) നടന്നത്. ജാർഖണ്ഡിലെ ദുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്‌സാനഗർ (Boxanagar), ധൻപൂർ (Dhanpur), പശ്ചിമബംഗാളിലെ ദുപ്‌ഗുരി, ഉത്തർപ്രദേശിലെ ഘോസി (Ghosi), ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ബിജെപിയും (NDA) ഇന്ത്യ ബ്ലോക്കും (INDIA bloc) തമ്മിലുള്ള ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്.

ത്രിപുരയിലെ ബോക്‌സാനഗറിലും ധൻപൂരിലും ബിജെപി സ്ഥാനാർഥികൾ സീറ്റ് പിടിച്ചെടുത്തു. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബിജെപി സ്ഥാനാർഥി പാർവതി ദാസ് ലീഡ് ചെയ്യുന്നു. ജാർഖണ്ഡിലെ ദുമ്രിയിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ (എജെഎസ്‌യു) (All Jharkhand Students Union) സ്ഥാനാർഥി യശോദാ ദേവിയും പശ്ചിമ ബംഗാളിലെ ധുപ്‌ഗുരിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ലീഡ് ചെയ്യുന്നു.

ഇന്ന് രാവിലെ എട്ട് മണി മുതൽ ആറ് മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് ആറിടത്തും വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്ക് രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്.

ഉത്തർപ്രദേശിലെ ഘോസി അസംബ്ലി നിയോജക മണ്ഡലത്തിൽ 49.42% വോട്ടർമാർ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ജാർഖണ്ഡിലെ ദുമ്രിയിൽ 64.84% പോളിങും ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ 55.35% പോളിങും രേഖപ്പെടുത്തി. ത്രിപുരയിലെ ബോക്‌സാനഗറിൽ 86.34% ധൻപൂരിൽ 81.88% പോളിംഗും രേഖപ്പെടുത്തിയപ്പോൾ ബംഗാളിലെ ധുപ്‌ഗുരിയിൽ 74.35% പോളിംഗാണ് രേഖപ്പെടുത്തിയത്.

ഘോസി (ഉത്തർപ്രദേശ്) :ബിജെപിയുടെ ദാരാ സിംഗ് ചൗഹാനും എസ്‌പി സ്ഥാനാർഥി സുധാകർ സിംഗുമായിരുന്നു ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത് (Ghosi - Uttar Pradesh). കോൺഗ്രസ് എസ്‌പിയെ പിന്തുണച്ചു. വോട്ടെണ്ണൽ പുരോഗമിക്കവെ എസ്‌പി സ്ഥാനാർഥി സുധാകർ സിംഗാണ് മുന്നിൽ. എസ്‌പിയിൽ അംഗമായിരുന്ന ദാരാ സിംഗ് ചൗഹാൻ ബിജെപിയിൽ ചേരാൻ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബാഗേശ്വർ (ഉത്തരാഖണ്ഡ്) :ബാഗേശ്വറിലെ (Bageshwar - Uttarakhand) ബിജെപി സ്ഥാനാർഥി പാർവതി ദാസാണ് ലീഡ് ചെയ്യുന്നത്. 2022ൽ ഈ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഉത്തരാഖണ്ഡിലെ ബിജെപി സ്ഥാനാർഥി ചന്ദൻ രാംദാസാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടർന്ന് ഭാര്യ പാർവതി ദാസ് ബിജെപി സ്ഥാനാർഥിയായി.

ദുമ്രി (ജാർഖണ്ഡ്) :പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യയുടെ സംയുക്ത സ്ഥാനാർഥിയായ ബേബി ദേവിയും നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻഡിഎ) യശോദ ദേവിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം (Dumri - Jharkhandl). ബേബി ദേവിയുടെ ഭർത്താവും സിറ്റിംഗ് എംഎൽഎയുമായ ജഗർനാഥ് മഹ്തോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിൽ ഇവിടെ യശോദ ദേവി ലീഡ് ചെയ്യുന്നു.

ബോക്‌സാനഗർ (ത്രിപുര) : ബിജെപിയുടെ തഫജ്ജൽ ഹുസൈൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ-എം) മിസാൻ ഹുസൈൻ എന്നിവരായിരുന്നു മണ്ഡലത്തിലെ (Boxanagar - Tripura) പ്രധാന സ്ഥാനാർഥികൾ. സിറ്റിംഗ് എംഎൽഎ സാംസുൽ ഹഖിന്‍റെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈൻ ലീഡ് ചെയ്യുന്നു.

ധൻപൂർ (ത്രിപുര) :ബിജെപിയുടെ ബിന്ദു ദേബ്‌നാഥും സിപിഐഎമ്മിന്‍റെ കൗശിക് ദേബ്‌നാഥും തമ്മിലാണ് പോരാട്ടം. തന്‍റെ ലോക്‌സഭ സീറ്റ് നിലനിർത്താനായി കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് നിയമസഭയിൽ നിന്ന് രാജിവച്ചതിനെ തുടർന്നാണ് ധന്‍പൂരിൽ (Dhanpur - Tripura) ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപി സ്ഥാനാർഥിയാണ് ലീഡ് ചെയ്യുന്നത്.

ധുപ്‌ഗുരി (പശ്ചിമ ബംഗാൾ) : ബിജെപി എംഎൽഎ ബിഷ്‌ണു പാദ റേയുടെ മരണത്തെ തുടർന്നാണ് സീറ്റ് (Dhupguri - West Bengal) ഒഴിഞ്ഞത്. കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി സിപിഎമ്മിന്‍റെ ചന്ദ്ര റോയിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നിർമൽ ചന്ദ്ര റോയിയും ബിജെപി സ്ഥാനാർഥിയായി തപസി റോയിയും മത്സരരംഗത്തുണ്ട്. ബിജെപി സ്ഥാനാർഥി ലീഡ് ചെയ്യുന്നു.

Last Updated : Sep 8, 2023, 3:02 PM IST

ABOUT THE AUTHOR

...view details