ബെംഗളൂരു :മെയ് 31 ന് ചിക്‌മംഗളൂരു ജില്ലയിലെ തരിക്കരെയിൽ ഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ നാല് പേര്‍ അറസ്റ്റില്‍. വേണു, നിതിൻ, വെങ്കിടേഷ്, ചന്ദ്രശേഖർ എന്നിവരാണ് പിടിയിലായത്. തരിക്കരെയിലെ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോ. ദീപക്കിനെ ഒരു സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണം ഡോക്ടറുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഡോക്ടർക്കെതിരെ ആക്രമണം : നാല് പേര്‍ അറസ്റ്റിൽ - കുട്ടിയുടെ മരണം
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ആശുപത്രിയിൽ മരണപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
Also Read:ലോക്ക് ഡൗണ്‍ മറവില്‍ കർണാടകയിൽ രണ്ടുമാസത്തിനിടെ നടന്നത് 48 ശൈശവ വിവാഹങ്ങള്‍
അജ്ജംപുര തഡാഗ ഗ്രാമത്തിലെ ഭുവൻ (9) എന്ന കുട്ടിയ്‌ക്ക് പനി ബാധിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ഡോ. ദീപക്കിനെ സമീപിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ശിവമോഗയിലേക്ക് അയച്ചു. എന്നാല്‍ മെയ് 29 ന് ശിവമോഗ ആശുപത്രിയിൽവച്ച് കുട്ടി മരിച്ചു. ദീപക് അമിത അളവിൽ മരുന്ന് കുത്തിവച്ചതിനാലാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നിലവിൽ ഡോക്ടര്‍ അപകടനില തരണം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.