ബാഗ്ദാദ്:ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കെതിരെ വധശ്രമം. ഞായറാഴ്‌ച ബാഗ്ദാദിലെ ഗ്രീൻ സോണിൽ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാൽ പരിക്കേൽക്കാതെ താൻ രക്ഷപ്പെട്ടതായും സുരക്ഷിതനാണെന്നും മുസ്തഫ അൽ ഖാദിമി ട്വിറ്റർ അറിയിച്ചു.
ALSO READ:ഡല്‍ഹിയിലെ വായു മലിനീകരണം കൊവിഡ് മൂന്നാം തംരഗത്തിന് ഇടയാക്കുമോ? മുന്നറിയിപ്പുമായി എയിംസ് മേധാവി
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും, കൂടാതെ പ്രദേശത്ത് വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടില്ല.
ഇറാനുമായി സഖ്യത്തിലുള്ള കനത്ത സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നവർ കഴിഞ്ഞ മാസം പുറത്തുവന്ന പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഷേധിച്ച് ഗ്രീൻ സോണിന് സമീപം പ്രക്ഷോഭ പ്രകടനം നടത്തിയിരുന്നു. ഇത് അവരുടെ സഭാ അധികാരത്തിന് തിരിച്ചടിയായി. ഇതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം നടന്നിരിക്കുന്നത്.