ദിസ്പൂർ:ഒളിമ്പിക്സ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ മെഡൽ നേടുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് അസം സർക്കാർ. ബുധനാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
കൂടാതെ സ്‌പോർട്‌സ് പെൻഷന്‍റെ പ്രതിമാസ തുക നിലവിലുള്ള 8000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായും അസം സർക്കാർ അറിയിച്ചു. കോമൺവെൽത്ത്, ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്കും ഇനി മുതൽ സ്പോർട്‌സ് പെൻഷൻ നൽകാനും മന്ത്രിസഭ തീരുമാനിച്ചു.