കൊവിഡ് മരണങ്ങളില്ലാത്ത ദിനത്തിലൂടെ അസം - covid news
സംസ്ഥാനത്ത് നിലവിൽ 3,193 കൊവിഡ് രോഗികളാണുള്ളത്.

കൊവിഡ് മരണങ്ങളില്ലാത്ത ദിനത്തിലൂടെ അസം
ദിസ്‌പൂർ: പതിനാലു ദിവസത്തിനുശേഷം കൊവിഡ് മരണങ്ങളില്ലാത്ത ദിനത്തിലൂടെ കടന്നു പോകുകയാണ് അസം. നവംബർ നാല്, അഞ്ച് തിയതികളിലാണ് മുൻപ് കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്താതെ സംസ്ഥാനം കടന്നു പോയത്. നിലവിൽ 969 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം 175 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,11,040 ആയി ഉയർന്നു. 267 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,06,875 ആകുകയും ചെയ്തു. നിലവിൽ 3,193 കൊവിഡ് രോഗികളാണുള്ളത്.