കൊൽക്കത്ത (പശ്ചിമ ബംഗാൾ) :കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. അസമിലെ ദിമ ഹസാവോ ജില്ലയിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി (Abhishek Banerjee criticized Congress). നോർത്ത് കച്ചാർ ഹിൽസ് സ്വയംഭരണ കൗൺസിലിലെ (NCHAC) കോൺഗ്രസിന്‍റെ മോശം പ്രകടനത്തെയാണ് ടിഎംസി നേതാവ് രൂക്ഷമായി വിമർശിച്ചത്.
ബംഗാളിൽ കോൺഗ്രസിന്‍റെ സീറ്റ് വിഹിത മോഹങ്ങൾ 'സ്വന്തം പുരയിടത്തിൽ നിലയുറപ്പിക്കാൻ പോലും കഴിയാത്തവർ നക്ഷത്രങ്ങളെ ലക്ഷ്യം വയ്‌ക്കുന്നതിന് തുല്യമാണെ'ന്ന് പശ്ചിമബംഗാളിലെ ഭരണകക്ഷിയിലെ രണ്ടാമനെന്ന് വിളിക്കപ്പെടുന്ന അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. ഭരണകക്ഷിയായ ബിജെപി 30 അംഗ കൗൺസിൽ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളാണ് നേടിയത്. 55.52 ശതമാനമാണ് ബിജെപിയുടെ മൊത്തം വോട്ട് വിഹിതം.
അതേസമയം എൻസിഎച്ച്എസി തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു (Congress failed to open its account in NCHAC polls). 8.87 ശതമാനം മാത്രമാണ് കോൺഗ്രസിന്‍റെ വോട്ട് വിഹിതം. ടിഎംസി ആകട്ടെ, ആകെ പോൾ ചെയ്‌ത വോട്ടിന്‍റെ 7.63 ശതമാനം തങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പിൽ നേടി.
എൻസിഎച്ച്എസി തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചിട്ടും പ്രാഥമിക പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കാൾ (ഐഎൻസി) കൂടുതൽ വോട്ട് നേടാൻ തൃണമൂലിന് കഴിഞ്ഞുവെന്നും ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ അഭിഷേക് കുറിച്ചു. 30 അംഗ നോർത്ത് കച്ചാർ ഹിൽസ് സ്വയംഭരണ കൗൺസിലിൽ 28 അംഗങ്ങൾ വോട്ടെടുപ്പിലൂടയും രണ്ട് പേർ നാമനിർദേശത്തിലൂടെയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫലമനുസരിച്ച്, ആറ് കൗൺസിൽ സീറ്റുകളിൽ എതിരില്ലാതെ 25 സീറ്റുകൾ ബിജെപി നേടിയപ്പോൾ മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും വിജയംകൊയ്‌തു.